ഉപ്പുതറ . മുല്ലപ്പെരിയാർ സമരസമതിയുടെ നേതൃത്വത്തിൽ തിരുവോണനാളിൽ ഉപ്പുതറയിൽ ഉപവാസം നടത്തി. സുപ്രീംകോടതിയിൽ നിന്നും കേരളത്തിന് അനുകൂലമായി വിധി സമ്പാദിച്ചു തന്ന ഡോക്ടർ ജോസഫ് സമരം ഉദ്ഘാടനം ചെയ്തു . സമര സമിതി ചെയർമാൻ ഷാജി. പി ജോസഫ് അധ്യക്ഷത വഹിച്ചു .
കെ സി ബി.സി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ ആനിമേറ്ററും പ്രൊലൈഫ് അപ്പസ്തോലൈറ്റ് സീറോ മലബാർ സഭയുടെ സെക്രട്ടറി സാബു ജോസ്,
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇടുക്കി ജില്ലാ പ്രസിഡണ്ട് സണ്ണി
കട്ടപ്പന കാർഷിക ജില്ലയുടെ രക്ഷാധികാരിയും. മേരുകുളം സെന്റ് ജോർജ് ചർച്ച് വികാരിമായ റവ ഫാദർ വർഗീസ് കുളമ്പള്ളി
സിഎസ്ഐ ഈസ്റ്റ് കേരള മഹാ ഇടവകയുടെ ട്രഷറർ റവ ഫാദർ ബിജോയ്
മലനാട് എസ്എൻഡിപി യൂണിയൻ മുൻ സെക്രട്ടറിയും മുല്ലപ്പെരിയാർ സമരസമിതിയുടെ മുൻ ചെയർമാനുമായ കെ എൻ മോഹൻദാസ്
പെരിയാർ വാലി പ്രൊട്ടക്ഷൻ മൂവ്മെന്റിന്റെ ചെയർമാനും മുല്ലപ്പെരിയാർ സമരസമിതിയുടെ ലീഗൽ അഡ്വമായ അഡ്വക്കേറ്റ് സ്റ്റീഫൻ ഐസക്
ദർശന സാംസ്കാരിക വേദി കട്ടപ്പനയുടെ പ്രസിഡണ്ട് ഇ ജെ ജോസഫ്,സമര സമിതി ജനറൽ കൺവീനർ സിബി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു .
മുല്ലപ്പെരിയാർ വിഷയത്തിൽ ശാശ്വത പരിഹാരത്തിനായി, ഇന്ത്യയ്ക്ക് വെളിയിലുള്ള അന്താരാഷ്ട്ര തലത്തിൽ ഡാമുകളെ കുറിച്ച് പഠനം നടത്തുന്ന ഏജൻസിയെ മുല്ലപ്പെരിയാർ ഡാംവിഷയം ഏൽപ്പിക്കണമെന്ന ആവശ്യം സമരസമിതി കാലങ്ങളായി മുന്നോട്ടുവയ്ക്കുന്നതാണ്. ഈ ആവശ്യം പ്രധാന നിർദ്ദേശമായി ഉൾകൊള്ളിച്ചാണ് സമരം നടത്തുന്നത്.