May the Lord grant you discretion and understanding, that when he gives you may keep the law of the Lord.“

(‭‭1 Chronicles‬ ‭22‬:‭12‬)

കർത്താവിന്റെ കല്പനയും വചനവും അനുസരിക്കാനുള്ള അറിവും ജ്ഞാനവും നൽകുന്നത് ദൈവത്തിന്റെ ക്യപയാണ്. ദൈവകല്പനകള്‍ പാലിക്കുന്നവരും പാലിക്കാത്തവരും നിരവധിയാണ്.

ദൈവകല്പനകള്‍’’ ഒരല്പം പോലും മായം ചേര്‍ക്കാതെ അനുസരിക്കപ്പെടേണ്ടവയാണ്. ‘അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠമാണ്’’ (1 സാമു. 15:22). ദൈവത്തിനു ബലിയര്‍പ്പിക്കുന്നതിനേക്കാളും ദൈവത്തിനു പ്രീതികരം ‘ദൈവം നല്കുന്ന കല്പനകള്‍ പാലിക്കുന്നതാണ്’ എന്നതു വ്യക്തം. ദൈവവചനത്തിലെ ഏതെങ്കിലും ഭാഗം നാം അവഗണിക്കുകയാണെങ്കിൽ അതു നമ്മെ ദൈവരാജ്യത്തിൽ നിന്നും അകറ്റി നിർത്തുന്നതാണ്‌.

പ്രപഞ്ചം മുഴുവനും ചില നിയമങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി പ്രവർത്തിക്കുന്നു. ഇതു ദൈവം വെച്ചിരിക്കുന്ന നിയമങ്ങൾ ആണ്‌. പ്രപഞ്ചത്തിലെ ഏതെങ്കിലും ഒരു നക്ഷത്രമോ, ഗ്രഹമോ പ്രപഞ്ച നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ സർവ്വ നാശം സംഭവിക്കും. അതുപോലെ നമ്മുടെ നന്മയ്ക്കു വേണ്ടി ദൈവം നല്‌കിയിരിക്കുന്ന സന്മാർഗ്ഗീവും, ദൈവികവുമായ വചനം ആകുന്ന കൽപനകൾ നാം അനുസരിക്കുമ്പോൾ നമ്മുടെ ജീവിതത്തിനു സന്തോഷം ലഭിക്കും. സ്വർഗ്ഗീയ നിയമം അനുസരിച്ച് ഒരു മനുഷ്യനും അവന്‍റെ ഹിതപ്രകാരം ജീവിക്കാൻ കഴികയില്ല. ദൈവവചനം ആകുന്ന കൽപനകളെ നാം അംഗീകരിക്കുമ്പോൾ നമ്മുടെ ജീവിതത്തിനു സന്തോഷം ലഭിക്കുന്നു.

ദൈവത്തോടുള്ള അനുസരണം ത്യാഗംപോലയാണ്, എങ്കിലും നാം കർത്താവിന്റെ ശബ്ദം അനുസരിക്കുകയും ദൈവഹിതത്തിനു കീഴ്പെടുകയും ചെയ്യുമ്പോൾ അനുഗ്രഹവും പ്രതിഫലവും നമുക്കുണ്ട്. ദൈവകൽപനകൾ അനുസരിക്കുമ്പോൾ നാം ദൈവത്തോടുള്ള സ്നേഹം വെളിപ്പെടുത്തുന്നു. യോഹന്നാന്‍ 14 : 15 ൽ പറയുന്നു, നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്റെ കല്‍പന പാലിക്കും. ജീവിതത്തിൽ ഏതു പ്രതികൂല സാഹചര്യങ്ങളിലും ദൈവത്തിൻറെ കൽപ്പനകളും വചനവും അനുസരിക്കാനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ❤️

‭‭

‭‭

നിങ്ങൾ വിട്ടുപോയത്