🛐

Lord, who have blessed, and it is blessed forever. ‭‭(1 Chronicles‬ ‭17‬:‭27‬) ✝️

ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടം ദൈവമാണ്. അനുഗ്രഹമാകുക എന്ന ആശീർവ്വാദത്തോടെയാണ് ഓരോ മനുഷ്യനും ഈ ഭൂമിയിൽ ദൈവം ജന്മം നല്കുന്നത്. അനുഗ്രഹമാകുക എന്ന ആഹ്വാനത്തോടെയാണ് ഓരോ കുടുംബത്തിനും ദൈവം ഈ ഭൂമിയിൽ രൂപം നല്കുന്നത്. വ്യക്തിയുടെ, കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ദൈവാനുഗ്രഹമാണ്. അനുഗ്രഹം അവകാശമാക്കുന്ന തിനുവേണ്ടി വിളിക്കപ്പെട്ടവരാണല്ലോ നിങ്ങൾ” (1പത്രോ 3: 9) എന്ന് പത്രോസ് ശ്ലീഹാ ഓർമപ്പെടുത്തുന്നു. ദൈവാനുഗ്രഹത്തിന് പ്രത്യുത്തരം നല്കി വ്യക്തികളും കുടുംബങ്ങളും ലോകത്തിന് അനുഗ്രഹമായി മാറണം. ദൈവം അനുഗ്രഹിച്ചത് എന്നേക്കും അനുഗൃഹീതമായിരിക്കും അതിന് മാറ്റം ഇല്ലാത്തതാണ്.

ഇസ്രായേലിന്റെ ചരിത്രത്തിന് ആരംഭം കുറിക്കുന്ന അബ്രാഹത്തിന് അനുഗ്രഹ ദൗത്യമാണ് ദൈവം നല്കിയത്. കർത്താവ് അബ്രാഹത്തോട് അരുളിച്ചെയ്തു. ”നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തേയും വിട്ട് ഞാൻ കാണിച്ചു തരുന്ന നാട്ടിലേക്ക് പോവുക. ഞാൻ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാൻ അനുഗ്രഹിക്കും. നിന്റെ പേര് ഞാൻ മഹത്തമമാക്കും. അങ്ങനെ നീ ഒരു അനുഗ്രഹമായിരിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും (ഉൽപ. 12:1-3). അബ്രാഹത്തിന് നല്കപ്പെട്ട അനുഗ്രഹം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഭൂമുഖത്തെ വംശങ്ങളെല്ലാം അബ്രാഹം വഴി അനുഗൃഹീതമായി.

പഴയനിയമത്തിൽ ജോസഫിനെക്കുറിച്ച് തിരുവചനം ഇപ്രകാരം രേഖപ്പെടുത്തുന്നു: കർത്താവ് ജോസഫിന്റെ കൂടെ ഉണ്ടായിരുന്നു. എല്ലാക്കാര്യങ്ങളിലും അവന് ശ്രേയസുണ്ടായി. കർത്താവ് അവന്റെ കൂടെയുണ്ടെന്നും അവൻ ചെയ്യുന്നതൊക്കെ അവിടുന്ന് മംഗളകരമാക്കുന്നുവെന്നും അവന്റെ യജമാനനു മനസിലായി. ആ ഈജിപ്റ്റുകാരൻ വീടിന്റെ മേൽനോട്ടവും തനിക്കുള്ള എല്ലാറ്റിന്റെയും ചുമതലയും ജോസഫിനെ ഏല്പിച്ച നാൾ മുതൽ ജോസഫിനെ ഓർത്ത് കർത്താവ് അവന്റെ വീടിനെ അനുഗ്രഹിച്ചു. അവന്റെ വീട്ടിലും വയലിലുമുള്ള എല്ലാറ്റിന്റെയും മേൽ കർത്താവിന്റെ അനുഗ്രഹമുണ്ടായി (ഉൽപ. 39:2-5). ദൈവാനുഗ്രഹമുള്ള ഒരു വ്യക്തിയുടെ സാന്നിദ്ധ്യത്തെപ്രതി കുടുംബത്തെയും സമൂഹത്തെയും അനുഗ്രഹിക്കാൻ ദൈവം സന്നദ്ധനാണ്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ❤️

All reactions:

‭‭

‭‭

നിങ്ങൾ വിട്ടുപോയത്