ആളൂർ: ആധുനിക സമൂഹത്തിൽ യുവജനങ്ങളുടെ ക്രിയാത്മകമായ ഇടപെടലുകൾ അനിവാര്യമെന്നു ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ. ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ 36ാമത് വാർഷിക സെനറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആളൂർ ബിഎൽഎമ്മിൽ നടന്ന വാർഷിക സെനറ്റിൽ രൂപത ചെയർമാൻ ജെറാൾഡ് ജേക്കബ് അധ്യക്ഷത വഹിച്ചു.വാർഷിക കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്നു സംസ്ഥാനതലത്തിലും രൂപതാ തലത്തിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച യൂണിറ്റുകൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
രൂപത ഡയറക്ടർ ഫാ. മെഫിൻ തെക്കേക്കര ആമുഖപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എമിൽ ഡേവിസ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടിനോ മേച്ചേരി, ചെയർപേഴ്സണ് അലീന ജോബി, ആനിമേറ്റർ സിസ്റ്റർ പുഷ്പ സിഎച്ച്എഫ്, ട്രഷറർ റിജോ ജോയ്, ജോയിന്റ് സെക്രട്ടറി പ്രിൻസി ഫ്രാൻസിസ്, ലാജോ ഓസ്റ്റിൻ, ഡിംബിൾ ജോയ്, ലിബിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് 2021 വർഷത്തേയ്ക്കുള്ള തെരഞ്ഞെടുപ്പു നടത്തി. കെസിവൈഎം മുൻ സംസ്ഥാന ഉപാധ്യക്ഷൻ ജെയ്സണ് ചക്കേടത്ത് തെരഞ്ഞെടുപ്പു പ്രക്രിയകൾക്കു നേതൃത്വം നല്കി