Your strength will be found in silence and in hope. (Isaiah 30:15) ✝️
സമാധാനവും, സ്വസ്ഥതയും നമ്മെ എല്ലാവരെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ, ഈ ലോകത്തിൽ സമാധാനവും, സ്വസ്തയും കാത്തുസൂക്ഷിക്കുന്നതിന് വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളും വളരെയധികം ശ്രദ്ധ ചെലുത്താറുമുണ്ട്. എന്നാൽ, സമാധാനം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ പെട്ടെന്ന് ഓടിയെത്തുന്നത് യാതൊരു പ്രശ്നങ്ങളും ഇല്ലാത്ത സമാധാനപൂർവ്വമായ ജീവിതം ആണ്. . ലോകത്തിൽ സമാധാനം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് അവരുടെ ഹൃദയത്തിൽ സമാധാനവും സ്വസ്ഥതയും കണ്ടെത്തുകയാണ്.
സമ്പത്തിലും, സ്ഥാനമാനങ്ങളിലും, ലോകത്തിലും ആശ്രയിക്കുമ്പോൾ അല്ല യേശുവിൽ പൂർണ്ണ ഹൃദയത്തോടെ ആശ്രയിക്കുമ്പോൾ ആണ് നമ്മൾക്ക് ജീവിതത്തിൽ ശരിയായ സ്വസ്ഥത ലഭിക്കുന്നത്. ലോകത്തിൽ മനുഷ്യന് എന്ത് വില കൊടുത്താലും ലഭിക്കാത്തത് ഒന്നേയുള്ളൂ അത് സ്വസ്ഥതയാണ്. ക്രിസ്തുവിനെ കൂടാതെ, ലോകത്ത് ശരിയായ സ്വസ്തയുടെ യാതൊരു പ്രത്യാശയുമില്ല. ‘അവസാന അത്താഴ’ വേളയില്‍, യേശു തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്; അവന് പറഞ്ഞു: “എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്കുന്നു. ലോകം നല്കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്.” അവന് നല്കുന്ന സമാധാനം ഉപരിപ്ലവമല്ല. മറിച്ച്, മനുഷ്യഹൃദയത്തിന്റെ അടിത്തട്ടില്‍ വരെ എത്തുന്നതാണ്.
സമാധാനം ഉണ്ടാക്കുന്നവര്‍ ദൈവപുത്രന്മാരാണെന്ന് മലമുകളിലെ പ്രഭാക്ഷണത്തിൽ ക്രിസ്തു പ്രസ്താവിച്ചു. ക്രിസ്തീയ ജീവിതത്തിൽ സമാധാനത്തിന്റെ വക്താക്കളായും സമാധാനത്തെ പകരുന്നവരായും മാറേണ്ടത് നമ്മുടെ പ്രധാനപ്പെട്ട ദൗത്യമാണ്. ദൈവത്തോട് ക്രിസ്തുവിലൂടെ സമാധാനം പ്രാപിച്ചവര്‍ മറ്റുള്ളവര്‍ക്കു സമാധാനം പകര്‍ന്നു കൊടുക്കേണ്ടവരാണ്. ദൈവം നമുക്കു നൽകുന്ന സമാധാനവും, സ്വസ്തഥയും, സകല ബുദ്ധിയെയും കവിയുന്നതാണ്. ദൈവം എല്ലാവരെയും പരിശുദ്ധാൽമാവിനാൽ അനുഗ്രഹിക്കട്ടെ