ചങ്ങനാശേരി: ഏതെങ്കിലും രാഷ്ട്രീയ കക്ഷികളോട് താദാത്മ്യപെടുന്നന്ന രീതി സഭയ്ക്കില്ലെന്നും എല്ലാ കാലവും സഭ കക്ഷിരാഷ്ട്രീയത്തിന് അധീതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത. നാളിതുവരെ സഭ നല്കിയ സേവനങ്ങളും സംഭാവനകളും പൊതുസമൂഹത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ടെന്നും രാഷ്ട്രനിര്‍മ്മിതിക്കും സമൂഹത്തില്‍ നീതിയും സമാധാനവും നിലനില്ക്കുവാനും സഭയുടെ ഇടപെടല്‍ തുടര്‍ന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച ചങ്ങനാശേരി അതിരൂപതാംഗങ്ങളെ ആദരിക്കുവാന്‍ കത്തീഡ്രല്‍ പാരിഷ്ഹാളില്‍ ചേര്‍ന്ന യോഗം മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ആമുഖസന്ദേശം നല്കി. വികാരി ജനറല്‍മാരായ റവ. ഡോ. തോമസ് പാടിയത്ത്, റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, കത്തീഡ്രല്‍ വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പില്‍, പി.ആര്.ഒ. അഡ്വ. ജോജി ചിറയില്‍, ജാഗ്രതാസമിതി കോര്‍ഡിനേറ്റര്‍ ഫാ. ആന്റണി തലച്ചെല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിപാടികള്‍ക്ക് റവ. ഫാ. ചെറിയാന് കാരിക്കൊമ്പില്‍, ഫാ. ജോര്‍ജിന് വെളിയത്ത്, ടോം അറയ്ക്കപ്പറമ്പില്‍, അഡ്വ. ജോര്‍ജ് വര്‍ഗീസ്, ജോബി പ്രാക്കുഴി, കെ.വി. സെബാസ്റ്റ്യന്‍, വര്‍ഗീസ് ആന്റണി, അഡ്വ. പി.പി. ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.