കൊച്ചി:മണിപ്പൂർ വിഷയത്തിൽ രാഷ്ട്രപതിയുടെ സത്വര ഇടപെടലുകൾ ഉണ്ടാകണം : വരാപ്പുഴ അതിരൂപത

കൊച്ചി:മതേതരത്വത്തിന്റെയും , മതമൈത്രിയുടെ ടെയും, മാനവികതയുടെയും വിളനിലമാകേണ്ട ഭാരത മണ്ണിൽ മണിപ്പൂർ സർക്കാരിന്റെയും ,കേന്ദ്ര സർക്കാരിന്റെയും വിവേചനപരമായ പ്രവർത്തനങ്ങൾക്ക് അറുതി വരുത്തി സമാധാനം പുനസ്ഥാപിക്കാൻ രാഷ്ട്രപതിയുടെ സത്വര ഇടപെടലുകൾ ഉണ്ടാകണമെന്ന് വരാപ്പുഴ അതിരൂപതയ്ക്കുവേണ്ടി വരാപ്പുഴ അതിരൂപത കെഎൽസിഎ ആവശ്യപ്പെട്ടു.

മണിപ്പൂരിലെ കലാപ ഭൂമിയിൽ ദുരിതം അനുഭവിക്കുന്ന നിസ്സഹായരായ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത കെഎൽസിഎ .യുടെ നേതൃത്വത്തിൽ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ ആഹ്വാനമനുസരിച്ച് പ്രാർത്ഥന സന്ധ്യ നടത്തി..

സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രലിൽ ചേർന്ന പ്രാർത്ഥനാ സന്ധ്യ മോൺ. മാത്യു കല്ലിങ്കൽ ഉദ്ഘാടനം ചെയ്തു.വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിലും . കുടുംബങ്ങളിലും മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രാർത്ഥന യജ്ഞത്തിന് ഇതോടെ തുടക്കം കുറിക്കണമെന്ന് മോൺ മാത്യു കല്ലിങ്കൽ ആഹ്വാനം ചെയ്തു.

കെ എൽ സി എ അതിരൂപതാ പ്രസിഡൻറ് സി ജെ പോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ചാൻസലർ ഫാ.എബിജിൻ അറക്കൽ മുഖ്യപ്രഭാഷണം നടത്തി.

ഫാ. മാർട്ടിൻ തൈപ്പറമ്പിൽ ,.ഫാ.പീറ്റർ കൊച്ചുവീട്ടിൽ, സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്,ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ,വൈസ് പ്രസിഡൻറ് മാരായ റോയ് ഡി ക്കുഞ്ഞ , ബാബു ആൻറണി, ബേസിൽ മുക്കത്ത് അഡ്വ. കെ എസ് ജിജോ,നിക്സൺ വേണാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

റോയ് പാളയത്തിൽ
ജനറൽ സെക്രട്ടറി
Mobi 9447434781