നെറ്റിയില്‍ മില്‍മയുടെ ഔദ്യോഗിക ലോഗോയുമായി ജനിച്ച പശുക്കുട്ടി കൗതുകമാകുന്നു. വയനാട് ജില്ലയിലെ കായക്കുന്ന് ക്ഷീര സംഘത്തിലെ ജോസഫ് തോമസിന്റെ പശുക്കുട്ടിയുടെ നെറ്റിയിലാണ് മില്‍മയുടെ ലോഗോ പോലുള്ള ചിഹ്നം. തവിട്ടുനിറമുള്ള പശുക്കുട്ടിയുടെ നെറ്റിയിലെ വെള്ള നിറത്തിലെ രോമങ്ങള്‍മില്‍മയുടെ ചിഹ്നത്തിലാണുള്ളത്.

ജനിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ജോസഫ് തോമസും കുടുംബവും ഇക്കാര്യം ശ്രദ്ധിച്ചത്. അതോടെ മില്‍മ എന്ന് വിളിപ്പേരും വീണു. വീട്ടുകാര്‍ക്കൊപ്പം നാട്ടുകാരെയും അത്ഭുതപ്പെടുത്തിയ പശുക്കുട്ടിയുടെ പടം ചേര്‍ത്ത് മലബാര്‍ മില്‍മ ഫേസ്ബുക്കില്‍ പുതിയ ചിത്രവും പങ്കുവെച്ചു. മില്‍മ എന്നില്‍ എന്നുമുണ്ട് എന്നായിരുന്നു മലബാര്‍ മില്‍മയുടെ ചിത്രത്തിലെ ക്യാപ്ഷന്‍.

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം