God is my helper ( Exodus 18:4) ✝️

സർവ്വവ്യാപിയായ ദൈവമാണ് മനുഷ്യന് സംരക്ഷകനായുള്ളത്. ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തിൽ നിന്നാണ് സഹായം വരുന്നത്. പ്രപഞ്ചം മുഴുവനും സൃഷ്ടിച്ചത് അവനാണ്. അതുകൊണ്ടു തന്നെ നാം നടക്കുന്ന ഓരോയിടങ്ങളും ദൈവത്തിന്റെ സംരക്ഷണ പരിധിയ്ക്കുള്ളിലാണ്. നാം എപ്പോഴും ദൈവത്തിന്റെ സഹായം തേടണം, തീർച്ചയായും, നമ്മുടെ “പ്രത്യാശ അവനിൽ ആണ് . നാം ദൈവത്തിന്റ സഹായം ചോദിക്കുമ്പോൾ അവൻ സഹായം അയക്കും. ദൈവം ചെയ്യാത്തതോ ദൈവത്തിനു ചെയ്യാൻ കഴിയാത്തതോ ആയതൊന്നും ഭൂമിയിൽ ഇല്ല.

ജീവിതഭാരത്താൽ മനമിടിഞ്ഞ, തളർന്ന മനുഷ്യർക്ക് ദൈവപരിപാലനയും സഹായവും ദൈവം ഉറപ്പുനൽകുന്നു. നാം ഓരോരുത്തരുടെയും കാലുകൾ വഴുതാൻ വിട്ടുകൊടുക്കാതെ, കണ്ണിമ ചിമ്മാതെ കാത്തുസൂക്ഷിക്കുന്ന ദൈവത്തിൽ ശരണമർപ്പിച്ചു മുന്നോട്ട് പോകുകയാണ് ഓരോ ദൈവമക്കളും. ദൈവത്തിന്റെ കണ്ണുകൾ തന്റെ ഭക്തർക്കു നേരെ എല്ലായ്‌പ്പോഴും തുറന്നിരിക്കുന്നു. കരുതലോടും സ്നേഹത്തോടും കൂടിയാണ് അവന്റെ ദൃഷ്ടി നമ്മുടെ മേൽ പതിഞ്ഞിരിക്കുന്നത്.

കർത്താവാണ് നിന്റെ കാവൽക്കാരൻ; നിനക്ക് തണലേകാൻ അവിടുന്ന് നിന്റെ വലത്തുഭാഗത്തുണ്ട്. നിരന്തരമുള്ള സംരക്ഷണവും പരിപാലനവുമാണ് ദൈവത്തിൽ വിശ്വസിക്കുന്ന നാം ഓരോരുത്തർക്കും ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത്. അത്യുന്നതന്റെ നിഴൽ പതിക്കുകയെന്നാൽ അവന്റെ അനുഗ്രഹം ലഭ്യമാകുകയെന്നു കൂടിയാണ് അർത്ഥം. തിന്മ  ദൈവവിശ്വാസിയെ ആക്രമിച്ചേക്കാം, എന്നാൽ അവരുടെ ഹൃദയം ദൈവത്തിലാണ് ശരണപ്പെടുന്നത്. നിത്യനായ ദൈവമാണ് ഇന്നും എന്നും, എല്ലായിടങ്ങളിലും, എല്ലാക്കാര്യങ്ങളിലും വിശ്വാസിക്ക് തുണയായും അഭയമായും സംരക്ഷകനായും കൂടെ ഉള്ളത്‌. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്