And being found in human form, he humbled himself by becoming obedient to the point of death, even death on a cross.
(Philippians 2:8)

ഈശോയുടെ ഭൂമിയിലെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള എല്ലാ പ്രവർത്തികളും ദൈവഹിതത്തിനു അനുസരിച്ചു ഉള്ളതാരുന്നു.
മറ്റുള്ളവരുടെ ദുഷിവ്വ വാക്കുകളിൽ മനസ്സുമടുത്ത് ഒന്നും മിണ്ടാതിരിക്കുകയോ, തന്നെ ലോകത്തിലേക്ക് അയച്ച തന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റാതിരിക്കുകയോ അല്ല ഈശോ ചെയ്തത്. ദൈവത്തിന്റെ ഹിതമനുസരിച്ച്‌ ഭൂമിയിൽ ജീവിക്കുമ്പോൾ, സ്വാർത്ഥതയും അത്യാഗ്രഹവും അഹങ്കാരവും മൂലം ഹൃദയം കഠിനമായ, ലോകത്തിന്റെ മാത്രം കാര്യങ്ങളിൽ വ്യാപൃതരായ മനുഷ്യരിൽനിന്നും എതിർപ്പുകൾ ഉണ്ടായപ്പോൾ ക്ഷമിക്കുകയും അവർക്കു വേണ്ടി പ്രാത്ഥിക്കുകയും ചെയ്തു.

നീതിമാന്മാരുടെ ഇടയിലല്ല ഈശോ തന്റെ പരസ്യജീവിതത്തിന്റെ ഭൂരിഭാഗവും കഴിച്ചുകൂട്ടിയത്, പാപികൾക്കൊപ്പമാണ്; അർഹതപ്പെട്ട മനുഷ്യരുടെ ഇടയിൽ അല്ലായിരുന്നു അവിടുന്ന് അത്ഭുതങ്ങൾ പ്രവർത്തിച്ചത്, തനിക്കു അനുകമ്പ തോന്നിയവരുടെ ഇടയിലാണ്. മനുഷ്യന്റെ യാതനയിലും വേദനയിലും ഉരുകിയ ദൈവത്തിന്റെ ഹൃദയത്തിൽനിന്നും പൊട്ടിപ്പുറപ്പെട്ട കരുണയുടെ വറ്റാത്ത ഉറവയാണ് രക്ഷാകരസംഭവത്തിന്റെ കാതൽ.  ദൈവം ക്ഷമിക്കുന്നതുപോലെ ക്ഷമിക്കുവാനും സ്നേഹിക്കുവാനും തീർച്ചയായും ജഡത്തിന്റെ പരിമിതികളുള്ള മനുഷ്യന് ബുദ്ധിമുട്ടാണ്.  അതുകൊണ്ട്, ശത്രുത നേരിടേണ്ടി വരുന്ന അവസരങ്ങളിൽ നമ്മൾ എന്തുചെയ്യണം എന്നും ഈശോ വ്യക്തമാക്കുന്നുണ്ട്. നമ്മെ വേദനിപ്പിക്കുന്നവർക്ക് വേണ്ടി നമ്മൾ പ്രാർത്ഥിക്കാൻ ആണ് യേശു പറഞ്ഞത്

യേശുവിൻറെ ജീവിത കാലഘട്ടത്തിൽ മൃഗങ്ങളെ ഉപയോഗിച്ചുള്ള സഞ്ചാര ക്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും യേശു സഞ്ചരിച്ചത് പോലും കാൽനടയാത്ര ആയിട്ടായിരുന്നു. ഇതെല്ലാം കാണിക്കുന്നത് യേശുവിൻറെ എളിമ എന്ന സ്വഭാവത്തെ ആയിരുന്നു. സമുദ്രങ്ങൾ മറികടക്കാൻ വേണ്ടി മാത്രമാണ് യേശു വഞ്ചികൾ ഉപയോഗിച്ചു അതുപോലെ ജറുസലം ദൈവാലയത്തിൽ പോകാൻ മാത്രം കഴുതയുടെ പുറത്തേറിയതായി വചനം പറയുന്നു. ഈശോ സ്വീകരിച്ച മനുഷ്യരൂപം അവിടുത്തെ ദൈവീകസ്വഭാവത്തിന് യാതൊരു മങ്ങലും എല്പ്പിച്ചിട്ടില്ല. മനുഷ്യനോടുള്ള സാദൃശ്യം ഈശോയുടെ ഒരു ന്യൂനതയല്ല, അത് ദൈവത്തിനു മനുഷ്യരോടുള്ള സ്നേഹത്തിന്റെ ദൃശ്യരൂപമാണ്. പാപത്തിൽ ഒഴികെ ബാക്കി എല്ലാ കാര്യങ്ങളിലും മനുഷ്യനുമായി യേശു സാദൃശ്യൻ ആയിരുന്നു. നാം ഓരോരുത്തർക്കും ദൈവത്തിന് മുമ്പാകെ തന്നെത്തന്നെ താഴ്ത്താം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്