You are my refuge in the day of disaster.
(Jeremiah 17:17) ✝️

തിന്മയുടെ ദിനത്തിലും നന്മയുടെ ദിനത്തിലും കർത്താവ് ആയിരിക്കണം നമ്മുടെ ആശ്രയം. ക്രിസ്തീയ ജീവിതത്തിൽ അനുഗ്രഹത്തിന്റെ വാതിലുകൾ തുറക്കുന്നതിനുള്ള വഴിയാണ് ദൈവത്തിലുള്ള പ്രത്യാശാനിർഭരമായ വിശ്വാസത്തിൽ ആഴപ്പെടുക എന്നത്. ക്രിസ്തീയ പ്രത്യാശയുടെ അടിസ്ഥാനം കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ (ദൈവവചനങ്ങൾ) നിറവേറുമെന്നുള്ള ഉറപ്പും ബോധ്യവുമാണ്.സ്വന്തം കഴിവുകളെക്കാളും, കരബലത്തേക്കാളും, ബുദ്ധിശക്തിയേക്കാളും, ഉറച്ച ബോധ്യങ്ങളോടെയും, ആത്മാർത്ഥമായ ഹൃദയത്തോടെയും, ദൈവത്തിന്റെ അതിരുകളില്ലാത്ത സ്നേഹവാത്സല്യത്തിൽ അഭയം തേടുക എന്നുള്ളതാണ്.

നമ്മുടെ ജീവിതത്തിൽ യേശുവുള്ളപ്പോൾ നമുക്ക് പ്രത്യാശയുണ്ട്. രോഗികളും വേദന അനുഭവിക്കുന്നവരുമായ ജനങ്ങൾ യേശുവിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവരെ സൗഖ്യമാക്കിയതായി നാം വചനത്തിൽ വായിക്കുന്നു. അതെ, യേശുവാണ് നമ്മുടെ പ്രശ്നങ്ങളുടെ ഉത്തരം. അതുകൊണ്ടാണ്, “അവനാണ് നമ്മുടെ ജീവിതത്തിന്റെ പ്രത്യാശ’ എന്ന് നാം പറയുന്നത്. നാം ഒരിക്കലും നിസ്സഹായരോ പ്രതീക്ഷയില്ലാത്തവരോ ആയിരിക്കേണ്ടതില്ല. കാരണം, നമ്മുടെ പ്രശ്നങ്ങൾക്കുള്ള പോംവഴി യേശുവിൽ ഉണ്ട്.

ജീവിതത്തിൽ നമുക്ക് ഇപ്പോൾ വേദനാജനകമാണ് എന്ന് തോന്നുന്ന കാര്യങ്ങള്‍ എത്രയോ കഴിഞ്ഞ കാലങ്ങളില്‍ അവിടുന്ന് നമ്മുടെ പിൽക്കാല നന്മകളായി മാറ്റിയിട്ടുണ്ട് എന്ന് ഓര്‍ത്താല്‍ മാത്രം മതി. ദൈവത്തിന് ഒരിക്കലും തെറ്റുപറ്റുകയില്ല. നാം ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങളെയും ചിന്തകളേയും പ്രവൃത്തികളേയും ദൈവകരങ്ങളിൽ സമർപ്പിക്കുക. എല്ലാം ദൈവം സ്വീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യും. എല്ലാ കാര്യങ്ങളിലും ദൈവത്തെ നാം സ്തുതിക്കുമ്പോളും, ഏറ്റു പറയുമ്പോളും നമ്മുടെ ജീവിതത്തിന്‍റെ കര്‍ത്താവും നാഥനുമായി നാം ദൈവത്തെ അംഗീകരിക്കുകയും ഏറ്റുപറയുകയും ചെയ്യുകയാണ്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
😇
ആമ്മേൻ

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്