രണ്ടു ദിവസമായി ആശുപത്രിയിലായിരുന്നു.
എന്റെ ഒരേയൊരു കിഡ്നിയിൽ ചില മുഴകൾ രൂപം പ്രാപിച്ചിരിക്കുന്നു.
ക്രിയാറ്റിനിന്റെ അളവിൽ വർദ്ധന. ബയോപ്സി എടുക്കാൻ ബയോപ്സി ടേബിളിൽ കിടത്തിയപ്പോഴാണ് ഡോക്ടർമാർ തിരിച്ചറിഞ്ഞത് – കനത്ത ആന്തരിക രക്തസ്രാവത്തിന് സാധ്യതയുണ്ട്.
അപകടം മണത്ത ഡോക്ടർമാർ ബയോപ്സി ഉദ്യമം ഉപേക്ഷിച്ചു. മരുന്നുകളിൽ ചില മാറ്റങ്ങൾ വരുത്തി നോക്കാം എന്ന തീരുമാനത്തോടെ നാളെ വീട്ടിലേക്ക് വിടും.
എന്റെ ഹൃദയം പ്രശാന്തമാണ്.
അപകടകരമായ ബ്ലീഡിംഗ് സാധ്യതയിൽ നിന്ന് അവസാന നിമിഷം എന്നെ തിരികെ വിളിച്ച, കഴിഞ്ഞ ഇരുപതോളം വർഷങ്ങളായി ഒരു ട്രാൻസ്പ്ളാന്റ് കിഡ്നിയുമായി ജീവിക്കുന്ന എന്റെ പ്രാണനെ കാത്ത എന്റെ ക്രിസ്തുവിന് കൃതഞ്ജതാ സ്തോത്രം! വനാന്തരങ്ങളിലൂടെയും തിരമാലകളിലൂടെയുമാണല്ലോ ഇക്കാലമത്രയും ആ കരുതലിന്റെ തണലിൽ ഞാൻ കടന്നു പോന്നത്.
ഇത്രത്തോളം എന്നെ നടത്തിയ ദൈവം കൂടെയുള്ളപ്പോൾ ഞാൻ എന്തിന് ഭയപ്പെടണം? കർത്താവ് എന്റെ പ്രകാശവും രക്ഷയുമാകുന്നു. അവിടുന്ന് എന്റെ ജീവിതത്തിന് കോട്ടയാകുന്നു….
Abhilash Fraizer
Writer by passion, Journalist, Translator &, Copy Writer by profession.
God bless you and heal you
കർത്താവ് എൻറെ പ്രകാശവും രക്ഷയും ആകുന്നു.”….കർത്താവ് രക്ഷിക്കട്ടെ… പ്രാർത്ഥനയോടെ….