Then the righteous will shine like the sun in the kingdom of their Father.(Matthew 13:43)

അനാദികാലം മുതലേ ദൈവം നീതിമാൻമാരോടു കൂടിയാണ്. തിരുവചനം നോക്കിയാൽ ദൈവം കരുതുന്ന നിരവധി നീതിമാൻമാരെ വചനത്തിൽ കാണുവാൻ സാധിക്കും. അബ്രാഹം, ജോസഫ്, ഭാവീദ്, ദാനിയേൽ, സാമുവേൽ, ഏലിയാവ്, ഏലീശാ തുടങ്ങിയവർ ദൈവത്തോട് ചേർന്നു നിന്ന നീതിമാൻമാർ ആയിരുന്നു. ആരാണ് നീതിമാൻമാർ? സങ്കീർത്തനം ഒന്നാം അദ്ധ്യായത്തിൽ പറയുന്നു, ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ, പാപികളുടെ വഴിയിൽ വ്യാപരിക്കുകയോ, പരിഹാസികളുടെ പീഠങ്ങളിൽ ഇരിക്കുകയോ ചെയ്യാത്തവൻ. ദൈവവചനം രാവും പകലും ധ്യാനിച്ച്, ദൈവഹിതത്തിന് അനുസരിച്ച് ജീവിക്കുന്നവനാണ് നീതിമാൻ.

എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും എന്നാണ് തിരുവചനം പ്രതിപാദിക്കുന്നത്. നമുക്ക് ചുറ്റുമുള്ള ലോകം ഭീതിയിലൂടെ കടന്നുപോകുമ്പോഴും നാം പാർക്കുന്ന നമ്മുടെ സമൂഹത്തിൽ നിരവധി കഷ്ടതകളും ദുരിതങ്ങളും നേരിടുമ്പോൾ ദൈവത്തെ സേവിക്കുന്ന ദൈവത്തിന്റെ ജനവും അതിന്റെ ഭാഗമായി മാറുവാനിടയാകുന്നു. എന്നാൽ അതിന്റെ നടുവിലും ദൈവത്തെ വിശ്വസ്തയോടെ സേവിക്കുന്ന ജനതയെ സംരക്ഷിക്കുവാൻ ദൈവം ഇടപെടുമെന്നു മാത്രമല്ല ഈ പ്രതികൂലാവസ്ഥയിൽ ദൈവജനത്തിനു ദൈവവുമായി കൂടുതൽ അടുക്കുവാനും അത് കാരണമാകുന്നു. ഹബക്കൂക്കിന്റെ പ്രവചനഭാഗങ്ങളിൽ കഷ്ടതയുടെ നടുവിലും നീതിമാനെ പരിപാലിക്കുന്ന ദൈവത്തിന്റെ വിശ്വസ്തയെ നമുക്ക് കാണുവാൻ സാധിക്കും.

നീതിമാന്മാർ ഈ ഭൂമിയിൽ മാത്രമല്ല സ്വർഗ്ഗീയ പിതാവിൻറെ രാജ്യത്തിലും സൂര്യനെപ്പോലെ പ്രശോഭിക്കും. നാം ദിവസേന പ്രാർത്ഥിക്കുകയും ഉപവസിക്കുകയും ചെയ്യുമെങ്കിലും എന്നാൽ നമ്മുടെ പ്രവർത്തികൾ ദൈവത്തിൻറെ വചനപ്രകാരം ഉള്ള നീതിയ്ക്ക് അനുസരണം അല്ലെങ്കിൽ യാതൊരു കാര്യവുമില്ല. കർത്താവ് നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത് നമ്മുടെ മനസാക്ഷിക്ക് അനുസൃതമായ നീതിയല്ല ദൈവത്തിൻറെ വചനപ്രകാരം ഉള്ള നീതിയാണ് നമ്മളിൽ നിന്ന് ആഗ്രഹിക്കുന്നത് . നാം ഒരോരുത്തർക്കും ദൈവഹിതത്തിന് അനുസരിച്ചുള്ള നീതിമാൻമാരാകാൻ ശ്രമിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.



“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day




