വിദ്വേഷ പ്രസംഗങ്ങൾക്കു ജനങ്ങളെ, അഭ്യസ്തവിദ്യരാണെങ്കിൽ പോലും, സ്വാധീനിക്കാൻ കഴിയുമെന്നതിനു ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയം മാത്രം മതി തെളിവ്.
സ്നേഹം മനുഷ്യനെ സ്പർശിക്കാൻ സമയമെടുക്കുമ്പോൾ വിദ്വേഷം മനുഷ്യനെ എതിർപ്പിലേക്കും അക്രമത്തിലേക്കും പെട്ടെന്ന് നയിക്കും.
സിറോ മലബാർ സഭയിൽ ഒരു രൂപതയിൽ മാത്രം നിലനിൽക്കുന്ന അസ്വസ്ഥതകൾക്ക് കാരണം വിശുദ്ധമായ അൾത്താരയെപ്പോലും പോലും വിദ്വെഷപ്രസംഗത്തിന്റെ വേദിയാക്കി എന്നതാണ്.
ഈ പ്രശ്നങ്ങളുടെ കാരണമായി നിലനിൽക്കുന്നത് വര്ഷങ്ങളായി നിലനിൽക്കുന്ന പ്രാദേശിക വിദ്വേഷമാണെന്നു മനസിലാക്കിയാണ് പ്രാദേശിക വ്യത്യാസങ്ങളില്ലാതാക്കി സിറോ മലബാർ സഭക്കൊരു മുഖം നല്കാൻ സിനഡ് മുൻപോട്ടു വന്നത്.
എന്നാൽ ഏതു വിധേനയും അതിനെ ചെറുത്തു തോൽപ്പിക്കാൻ പകയോടെയും വിദ്വേഷത്തോടെയും പ്രവർത്തിക്കുന്നവർ താത്കാലികമായി വിജയിച്ചേക്കാം. എന്നാൽ അത് മൂലം സഭക്കുണ്ടാകുന്ന ദീർഘകാല നഷ്ടങ്ങൾ ആര് നികത്തും?
സിനഡ് തുടങ്ങുന്ന ദിവസം പരിഹാരറാലി എന്ന പേരിൽ വീണ്ടും ജനങ്ങളെ വിദ്വേഷ പ്രസംഗങ്ങളാൽ എരിവ് കയറ്റി തെരുവിലിറക്കാൻ നേതാക്കന്മാർ ആസൂത്രണം തുടങ്ങിയിട്ടുണ്ട്.
അഭിവന്ദ്യ പിതാക്കന്മാർക്കെതിരെ വിദ്വേഷപ്രസംഗം നടത്തി പ്രാദേശിക വിദ്വേഷത്തിന്റെ വിഷം തുപ്പുകയും പരിശുദ്ധ സിനഡിനെ അപമാനിക്കുകയും ചെയ്യുന്നവരെ നാം വീണ്ടും കാണാൻ പോകുന്നു.
ഈ വിദ്വേഷപ്രചാരണം തെറ്റാണെന്നു പറയാനുള്ള ധൈര്യം ഒരു അൽമായ പ്രമുഖനും കാട്ടുന്നില്ലെന്നുള്ളതും വിസ്മയിപ്പിക്കുന്നു.
Bishop Thomas Tharayil
വിശ്വാസ ചൈതന്യവും നന്മകളും നിറഞ്ഞ ദൈവജനത്തിനായി പ്രാർത്ഥിക്കാം .
സഭയെ സ്നേഹിക്കുവാൻ ,വിശ്വാസം പ്രഘോഷിക്കുവാൻ ഏവർക്കും സാധിക്കട്ടെ