കമര്‍ലങ്കോ’ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? എന്താണെന്നറിയണമെങ്കിൽ തുടർന്ന് വായിക്കുക.
അധികാരത്തിലിരിക്കുന്ന മാര്‍പാപ്പ കാലം ചെയ്താൽ അദ്ദേഹത്തിന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന കർദിനാൾമാരിൽ പ്രധാനിയായ വ്യക്തിയാണ് ‘കമര്‍ലങ്കോ’.
മരണമടഞ്ഞതായി വൈദ്യശാസ്ത്രം സ്ഥിരീകരിച്ച പാപ്പയുടെ നെറ്റിയിൽ വെള്ളികൊണ്ടുള്ള ചെറിയ ചുറ്റിക കൊണ്ട് ‘കമര്‍ലങ്കോ’ മൂന്നു തവണ മുട്ടി ജ്ഞാനസ്നാനപ്പേരു വിളിക്കും. അതിന് ഉത്തരം ലഭിക്കാത്ത പക്ഷം ‘കമർലങ്കോ’ പരിശുദ്ധ പിതാവിന്റെ മരണം ഔദ്യോഗികമായിമായി പ്രഖ്യാപിക്കും. അതിനുശേഷം കാലം ചെയ്ത മാര്‍പാപ്പയുടെ ഔദ്യോഗിക മുദ്രമോതിരം വലിയ ഇരുമ്പു ചുറ്റികകൊണ്ടു ഇടിച്ചു പൊടിച്ചുകളയും. അതോടെ പുതിയ പാപ്പയെ തിരഞ്ഞെടുക്കാനുള്ള സാധ്യത തുറക്കപ്പെടും.
സഭയുടെ ഭരണ ചുമതല താൽക്കാലികമായി ‘കമർലങ്കോ’ സ്വയം ഏറ്റെടുക്കും. മാര്‍പാപ്പ കാലം ചെയ്തതായി പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ മറ്റൊരു മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതുവരെ സഭയുടെ അധികാരിയും ‘കമര്‍ലങ്കോ’ ആയിരിക്കും.
കാലം ചെയ്ത മാർപാപ്പയുടെ മൃതസംസ്കാര ശുശ്രൂഷക്ക് നേതൃത്വം നൽകുന്നതും പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കർദിനാൾമാരുടെ സമ്മേളനം (കോൺക്ലേവ്) വിളിച്ചു ചേർക്കുന്നതും പുതിയ മാർപ്പാപ്പയുടെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സഭയെ ഭരിക്കുന്നതും ‘കമര്‍ലങ്കോ’ ആയിരിക്കും.
ഇപ്പോൾ കാലം ചെയ്തിരിക്കുന്ന പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ കാര്യത്തിൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞ 2013 ഫെബ്രുവരി 28 ന് അദ്ദേഹത്തിന്റെ മുദ്ര മോതിരം കമർലങ്കോയെ ഏൽപ്പിക്കുകയും അത് കമർലങ്കോ ഉടച്ചു കളയുകയും ചെയ്തു.
അതോടെയാണ് പുതിയ പാപ്പയെ തിരഞ്ഞെടുക്കാനുള്ള സാധ്യത തുറക്കപ്പെട്ടത്. ആ സമയം മുതൽ സഭയുടെ താൽക്കാലിക അധികാരം കമർലങ്കോ ഏറ്റെടുത്തിരുന്നു. പിന്നീട് കോൺക്ലേവ് വിളിച്ചതും പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതിന് നേതൃത്വം നൽകിയതും കമർലങ്കോയായിരുന്നു.
ഫ്രാൻസിസ് പാപ്പയെ തിരഞ്ഞെടുത്തത് വരെ അദ്ദേഹം തിരുസഭയെ നയിച്ചു.
ഈ അറിവ് മറ്റുള്ളവർക്കായി ഷെയർ ചെയ്യുക…
Bro. Joe Ben Elohim