ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഒറീസയിൽ വിവിധ ദേവാലയങ്ങളിൽ സന്ദർശനവും ശിലാസ്ഥാപനവും നടത്തി.
സന്ദർശനത്തോടനുബന്ധിച്ച് രണ്ട് ദേവാലയങ്ങളുടെ വെഞ്ചരിപ്പും കുട്ടികളുടെ ആദ്യകുർബാന സ്വീകരണവും നടന്നു.കോരാപുട് ജില്ലയിലെ സേക്രഡ് ഹാർട്ട് മിഷൻ ലക്ഷ്മിപുർ, ലിറ്റിൽ ഫ്ലവർ മിഷൻ കുന്ത്ര എന്നി മിഷൻ സ്റ്റേഷനുകളുടെ കീഴിൽവരുന്ന കോഥഞ്ചലോ, കയാപാതർ എന്നീ സ്ഥലങ്ങളിലെ രണ്ടു ചെറു ദേവാലയങ്ങളുടെ ശിലാസ്ഥാപനമാണ് നടത്തിയത്.ഒപ്പം റായ്ഗഡ് ജില്ലയിലെ ആർകെപൂരിൽ പുതിയ മിഷൻ സെന്ററിന്റെ വെഞ്ചരിപ്പും കോലഹണ്ടി ജില്ലയിലെ ഡിവൈൻ മേഴ്സി മിഷൻ സെന്ററിന്റെ കീഴിൽ വരുന്ന കെന്തലൂപ്പ ഗ്രാമത്തിലെ ദേവാലയത്തിന്റെ ആശിർവാദകർമ്മവും നടത്തപ്പെട്ടു.
ഒറീസയിൽ പ്രേക്ഷിത പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ വൈദികർക്കും സന്യാസ സമൂഹത്തിനും മാത്രമായി മാസധ്യാനവും സംഘടിപ്പിച്ചു. കാണ്ഡമാൽ ജില്ലയിലെ ബലിഗുഡായിലെ നിർമൽ ജ്യോതി മിഷൻ സെന്ററിന്റെ കീഴിലുള്ള രണ്ടു ഗ്രാമങ്ങളിൽ ചെറു ദേവാലയങ്ങൾ ആശീർവദിച്ച തട്ടിൽ ബിഷപ്പ് അഞ്ചോളം കുട്ടികൾക്ക് ആദ്യ കുർബാന സ്വീകരണവും നൽകി.
ഇതാദ്യമായാണ് ഒറീസയിലെ കുട്ടികൾക്ക് ആദ്യകുർബാന സ്വീകരണം നൽകുന്നത്
കെ സി ഡേവിസ്