ഈ സമസ്തയുടെ നേതാവിന്റെ പ്രസ്ഥാവനയ്‌ക്കെതിരെ മുസ്ലിം സമുദായ നേതാക്കന്മാരോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി നേതാക്കന്മാരോ ഒന്ന് പ്രതികരിച്ചോ?? ശരിഅത്ത് നിയമം അല്ല നാട്ടിലെ നിയമം അതുകൊണ്ട് പ്രസ്താവന പിൻവലിക്കണം എന്ന് സോഷ്യൽ മീഡിയയിൽ എങ്കിലും ആ സമുദായത്തിലെ ആരെങ്കിലും എഴുതി കണ്ടോ?? കാണില്ല.. കാരണം മതപരമായ കാര്യം വരുമ്പോൾ അവരെല്ലാം ഒന്നാണ്..

പക്ഷെ ക്രിസ്ത്യാനികളുടെ കാര്യത്തിൽ നേരെ തിരിച്ചാണ്.. ആരെങ്കിലും സമുദായത്തിന് വേണ്ടി സംസാരിച്ചാൽ അവരെ കുറ്റപ്പെടുത്തി സംസാരിക്കാനും ഒറ്റപ്പെടുത്താനും ക്രിസ്ത്യാനികൾ തന്നെ മുൻപന്തിയിൽ കാണും.. പാലാ ബിഷപ്പിന്റെ നർക്കോട്ടിക്ക് വിഷയം അതിനു നല്ല ഉദാഹരണം ആണ്.. അതുകൊണ്ട് ഒരുത്തനും നമ്മുടെ സമുദായത്തിന് ഒരു വിലയും കൽപ്പിക്കുന്നില്ല.. കഴിഞ്ഞ ദിവസമാണ് ജോസഫ് പെരുംതോട്ടം പിതാവ് സ്കൂളുകളിലെ പുസ്തകങ്ങളിൽ ചരിത്രത്തെ തെറ്റായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നതിനെ പറ്റി എഴുതിയതും Shekinah പോലുള്ള ചാനലുകൾ ചർച്ചയൊക്കെ നടത്തിയതും.. എന്നിട്ട് ആരെങ്കിലും അതിനെ പറ്റി അന്വേഷിക്കാം എന്നെങ്കിലും പറഞ്ഞോ??

പോട്ടെ ക്രിസ്ത്യൻ നാമധാരികളായ MLA മാരോ MP മാരോ ഈ വിഷയം ഏറ്റെടുത്തോ?? നേരെ തിരിച്ച് ആയിരിക്കണം, അവരുടെ MLA, MP സമുദായ നേതൃത്വം സകല ആളുകളും ഒരുമിച്ചു നിന്ന് പ്രതികരിച്ചേനെ..

ക്രിസ്ത്യാനികളുടെ കാര്യത്തിൽ വോട്ടു ബാങ്കൊന്നും രാഷ്ട്രീയ പാർട്ടികൾക്ക് ഒരു വിഷയമേ അല്ല.. പക്ഷെ മുസ്‌ലീങ്ങളുടെ കാര്യം വരുമ്പോൾ അങ്ങനെ അല്ല.. അവർ പറയുന്ന എല്ലാ കാര്യങ്ങളും നടത്തി കൊടുക്കും. ആലപ്പുഴയിലെ കളക്ടറെ മാറ്റുന്ന കാര്യം ആണെങ്കിലും വഖഫ് ബോർഡ് നിയമനം PSC വിട്ടത് പിൻവലിച്ചതും അങ്ങനെ പലതും.. മതത്തിന്റെ കാര്യം വരുമ്പോൾ അവർ ഒന്നാണെന്നു എല്ലാവർക്കും അറിയാം.. നടത്തി കൊടുത്തില്ലെങ്കിൽ ക്ഷീണം ചെയ്യും എന്നറിയാം..

ക്രിസ്ത്യാനിക്ക് ഒരു പാർട്ടിയുടെയും പ്രീണനം ഒന്നും വേണ്ട പക്ഷെ ന്യായമായ കാര്യങ്ങൾക്കു കൂടെ നിൽക്കണം.. അങ്ങനെ അവരെ കൂടെ നിർത്താൻ ഇനിയെങ്കിലും ക്രിസ്ത്യാനികൾ ഒരുമിച്ചു നിൽക്കണം.. പരസ്പരം ചെളി വാരി എറിഞ്ഞും മലർന്നു കിടന്നു തുപ്പിയും നമ്മുടെ വില നമ്മൾ തന്നെ കളയാതെ ഇരുന്നാലേ നമ്മളെ ആരെങ്കിലും വകവെക്കൂ.. അങ്ങനെ ഒരുമിച്ചു നിൽക്കാൻ ഇനിയെങ്കിലും നമുക്ക് കഴിയട്ടെ..

ജോജി കോലഞ്ചേരി