പഴയനിയമ കാലഘട്ടത്തിൽ ദൈവത്തിൻറെ സ്വന്തം ജനത എന്നറിയപ്പെട്ടത് ഇസ്രായേൽ ജനം ആയിരുന്നു. ദൈവം അവർക്കു സമീപസ്ഥൻ ആയിരുന്നു. പഴയ നിയമത്തിൽ പാപം പെരുകിയപ്പോൾ ദൈവത്തിൻറെ വിളിയാൽ അബ്രഹാമിൽ നിന്ന് തുടങ്ങുന്നതാണ് ഇസ്രേൽ ജനത. മേഘം ആയും അഗ്നിസ്തംഭമായും ദൈവത്താൽ വഴിനടത്തുകയും, സംരക്ഷിക്കുകയും ചെയ്തു. ഇസ്രേൽ ജനതയെ തകർക്കാൻ നോക്കുന്ന രാജ്യങ്ങൾക്കും ശക്തികൾക്കും എതിരെ ദൈവം പോരാടുകയും അവയെ തകർക്കുകയും ചെയ്തു. യഹൂദ വംശത്തിൽ നിന്ന് തന്നെ അവർക്കൊരു രക്ഷകനെ നൽകുമെന്ന് പറഞ്ഞു. ആ രക്ഷകൻ ആയിരുന്നു യേശുക്രിസ്തു. എന്നാൽ ദൈവം നൽകിയ രക്ഷകനായ യേശുവിൽ ഇസ്രേൽ ജനം വിശ്വസിച്ചില്ല
പുതിയനിയമ കാലഘട്ടത്തിൽ യേശുവിൽ വിശ്വസിക്കുന്ന സകലർക്കും ദൈവമക്കൾ ആകുവാൻ കർത്താവ് അവസരം നൽകി. പഴയനിയമ കാലഘട്ടത്തിൽ ഇസ്രയേൽ ജനതയ്ക്ക് ദൈവത്തിൽ നിന്നു ലഭിച്ചിരുന്ന സ്ഥാനം പുതിയനിയമ കാലഘട്ടത്തിൽ ദൈവത്തെ വിശ്വസിക്കുന്ന നാം ഓരോരുത്തർക്കും ലഭിക്കുവാൻ തുടങ്ങി. ആരാണ് ദൈവമക്കൾ ? ദൈവാത്‌മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ മക്കളാണ് റോമാ 8:14 എന്നു പറയുന്നു. ദൈവമക്കളായ നാം വിളിച്ച് അപേക്ഷിക്കുമ്പോൾ ഒക്കെ ദൈവം നമുക്കു സമീപസ്ഥൻ ആയിരിക്കുന്നു. ദൈവത്തിൽ വിശ്വസിക്കുന്നവനാണ് ലോകത്തെയും പാപത്തെയും ജയിക്കുന്നത്. സ്വന്തം ഇഷ്ടങ്ങൾക്കുപരിയായി ദൈവേഷ്ടം നിറവേറ്റാൻ സന്നദ്ധത കാട്ടുമ്പോഴാണ് നമ്മൾ യേശുവിന്റെ അനുയായികളാകുന്നത്
യേശുവിന്റെ രക്ഷാകര പ്രവർത്തനത്തിന്റെ ഭാഗമാകുവാൻ ദൈവം നാമോരോരുത്തരെയും അവിടുത്തെ അടുത്തേക്ക് വിളിക്കുന്നുണ്ട്. നമ്മുടെ ബലഹീനതകളും കുറവുകളും അജ്ഞതയും ഒന്നും ആ വിളി സ്വീകരിക്കുന്നതിനു തടസ്സമായി നിൽക്കാൻ പാടില്ല. കാരണം ദൈവത്തിന്റെ വിളി സ്വീകരിച്ച് അവിടുത്തെ സമീപിക്കുന്നവർക്ക് അവരുടെ പ്രവർത്തികളിൽ വിജയിക്കുന്നതിന് ആവശ്യമായ എല്ലാ കൃപകളും ദൈവം തന്റെ പരിശുദ്ധാത്മാവിലൂടെ ധാരാളമായി നൽകുന്നുണ്ട്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏