ദൈവമായ കർത്താവിൻറെ കൽപ്പനകൾ എന്നുപറയുന്നത് ദൈവത്തിൻറെ വചനം ആണ്. നാം കർത്താവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ നാം കർത്താവിൻറെ കൽപ്പനകൾ ആകുന്ന വചനങ്ങൾ അനുസരിക്കും. ദൈവം തിന്മയുടെയും മരണത്തിന്റെയും അധീനതയില്‍നിന്ന് മനുഷ്യകുലത്തെ രക്ഷിക്കുന്നതിന്റെ വിവരണമാണല്ലോ വചനം. നാം പ്രകാശമായ ദൈവത്തിൻ വചനം അംഗീകരിക്കുന്നില്ലെങ്കിൽ, അത് അന്ധകാരത്തിൽ നടക്കുന്നതിൽ ചെന്ന് അവസാനിക്കും, അതായത്, പാപത്തിൽ. കാരണം ദൈവവചനം പരിശുദ്ധ മാർഗത്തിലുടെയുള്ള അനുദിന ജീവിതം നയിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ തരുന്നു.

ദൈവവചനം തിരസ്കരിച്ച് പാപത്തിന്റെ നൈമിഷിക സുഖങ്ങളിൽ ജീവിക്കുന്നവർ, ദൈവിക പദ്ധതികളെക്കുറിച്ച് കണ്ണുണ്ടായിട്ടും കാണുകയോ കാതുണ്ടായിട്ടും കേൾക്കുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കുകയോ ചെയ്യാത്ത തന്റെ ജനത്തിന്, ദൈവകൃപയെ തിരസ്കരിക്കുന്നതു മൂലമുള്ള വിപത്തിനെക്കുറിച്ച് ദൈവം പ്രസ്തുത വചനത്തിലൂടെ മുന്നറിയിപ്പു നൽകുന്നു. ദൈവം തന്റെ വചനം അയച്ച്‌ അവരെ സൗഖ്യമാക്കി; വിനാശത്തിൽ നിന്നു വിടുവിച്ചു” (സങ്കീർത്തനം 107:20). ഇന്നത്തെ ലോകത്തിൽ ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് തന്റെ വചനത്തിലൂടെയാണ്.

വചനത്തെ വളച്ചൊടിക്കുകയും നിസ്സാരമായി പരിഗണിക്കുകയും ചെയ്യുന്നവര്‍ ജീവിക്കുന്ന ദൈവത്തെതന്നെയാണ് അവഹേളിക്കുന്നത്. ഈ വചനമാണ് കാലസമ്പൂര്‍ണ്ണതയില്‍ മാംസം ധരിച്ചു മനുഷ്യനായി കടന്നുവന്ന യേശു. അവിടുന്ന് പ്രവര്‍ത്തിച്ച അദ്ഭുതങ്ങളെല്ലാം വചനത്താലായിരുന്നു.കർത്താവിന്റെ വചനമാകുന്ന കൽപനകൾ, സ്വയം ശക്തിയിൽ അനുസരിക്കാതെ, പരിശുദ്ധാൽമാവിന്റെ ശക്തിയാൽ നാം അനുസരിക്കുമ്പോൾ ലഘുവായി മാറും. നാം ഓരോരുത്തർക്കും കർത്താവിൻറെ കല്പനകളെ അനുസരിച്ചു പൂർണമായി ദൈവത്തെ സ്നേഹിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്