വചനം എന്നു പറയുന്നത് ദൈവം ആണ്. വചനം അധരത്തിലൂടെ ഏറ്റുപറയുമ്പോൾ ദൈവത്തെ ആണ് ഏറ്റുപറയുന്നത്. ദൈവ വചനം വായിക്കുമ്പോൾ ഒരുകാര്യം നാം പ്രത്യേകമായും ഓര്‍ത്തിരിക്കണം. ആകാശവും ഭൂമിയും മാറിപ്പോയാലും തിരുവചനത്തിലൂടെ ദൈവം നല്കിയ ഒരു വാഗ്ദാനവും നിറവേറപ്പെടാതിരിക്കില്ല. നമ്മുടെ നന്മയ്ക്കു വേണ്ടി ദൈവം നല്‍കിയിരിക്കുന്ന സന്മാർഗ്ഗീവും, ദൈവികവുമായ നിയമങ്ങൾ നാം അനുസരിക്കുമ്പോളും അധരം കൊണ്ട് പറയുമ്പോളും നമ്മുടെ ജീവിതത്തിനു അനുഗ്രഹം ഉണ്ടാകുന്നു. ദൈവവചനത്തെ നാം ഏറ്റു പറയുമ്പോൾ നാം സൃഷ്ടാവായ ദൈവത്തെ അംഗീകരിക്കുന്നു.
ദൈവത്തിന്റെ വചനം എന്നു പറയുന്നത് ഇരുവായ്ത്തലയുള്ള ഏതു വാളിനേക്കാളും മൂര്‍ച്ചയേറിയതാണ്. ആയതിനാൽ ദൈവവചനം നാം ഏറ്റുപറയുമ്പോൾ തിന്മയുടെ ശക്തിയെ തകർക്കുന്ന വാൾ ആണ് നാം ഉപയോഗിക്കുന്നത്. നാം കർത്താവിന്റെ ശബ്ദം അനുസരിക്കുകയും ദൈവഹിതത്തിനും, ദൈവവചനത്തിനും കീഴ്പെടുകയും ചെയ്യുമ്പോൾ ജീവിതത്തിൽ അനുഗ്രഹവും പ്രതിഫലവും നമുക്കുണ്ട്. ദൈവകൽപനകൾ അനുസരിക്കുമ്പോൾ നാം ദൈവത്തോടുള്ള സ്നേഹം വെളിപ്പെടുത്തുന്നു എന്നു യോഹന്നാന് 14 : 15 ൽ പറയുന്നു. കർത്താവിന്റെ വചനം സത്യത്തിലേയ്ക്ക് വഴി നടത്തുന്ന മരണത്തെ ജയിക്കുന്ന നിത്യജീവൻ ആണ്. ജീവിതത്തിൽ സുഖത്തിലും സന്തോഷത്തിലും നാം ഓരോരുത്തർക്കും ദൈവത്തിൻറെ വചനം അധരംകൊണ്ട് ഏറ്റുപറയുവാൻ സാധിക്കണം.
നാം ചെയ്യുന്നതും പറയുന്നതും ആയ എല്ലാ കാര്യങ്ങളും ദൈവം കാണുന്നു. ദൈവം നമ്മുടെ ചിന്തകൾ പോലും അറിയുന്നു. ദൈവത്തിന്റെ കൽപനകൾ ലംഘിക്കുന്നതിന്റെ അനന്തരഫലം മരണമാണ്. ഈ മരണവിധിയിൽ നിന്നും നമുക്ക് എങ്ങനെ രക്ഷ പ്രാപിക്കാൻ കഴിയും? ദൈവത്തിന്റെ കൽപനയായ ദൈവത്തിന്റെ തിരുവചനം വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നുള്ളതാണ് മരണ വിധിയിൽ നിന്ന് രക്ഷപ്രാപിക്കാനുള്ള ഏകമാർഗം. ദൈവവചനത്തിലെ ഏതെങ്കിലും ഭാഗം നാം അവഗണിക്കുകയാണെങ്കിൽ അതു നമ്മെ ദൈവരാജ്യത്തിൽ നിന്നും അകറ്റി നിർത്തുന്നതാണ്. കർത്താവിന്റെ പ്രമാണങ്ങൾ സ്നേഹത്തോടെ നമുക്ക് പാലിക്കുവാനും, അധരം കൊണ്ട് ഏറ്റുപറയാനും ഉള്ള ദൈവ കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
“നന്മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏