മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവിന്റെ മൃതസംസ്കാരം ഇന്ന്
പാലാ: അന്തരിച്ച ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവ് ഏലിക്കുട്ടി മാത്യു സ്രാമ്പിക്കലിന്റെ ( 89 ) മൃതസംസ്കാരം നാളെ നടക്കും. ഭൗതിക ശരീരംശനിയാഴ്ച (12.11.2022) 4.30ന് പാലാ ഉരുളികുന്നത്തുള്ള സഹോദരൻ സ്രാമ്പിക്കൽ ജിപ്സന്റെ ഭവനത്തിൽ എത്തിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ഭവനത്തില്‍ മൃത സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുകയും തുടർന്ന് ഉരുളികുന്നം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുന്നതുമാണ്.

പൂവരണി പൂവത്താനി മാപ്പലകയിൽ കുടുംബാംഗമാണ്. സ്രാമ്പിക്കൽ പരേതനായ മാത്യുവിന്റെ ഭാര്യയാണ്.
മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേക ചടങ്ങുകളിൽ പങ്കെടുക്കുവാനായി മാതാവ് ഏലിക്കുട്ടി നേരത്തെ ബ്രിട്ടനിലെത്തിയിരുന്നു. സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുവാനായി മാർ ജോസഫ് സ്രാമ്പിക്കൽ ഇംഗ്ലണ്ടിൽ നിന്നുംഎത്തിച്ചേർന്നു .
മറ്റു മക്കൾ: പരേതനായ മാത്യൂസ്, ജോൺസൺ, ഷാജി, ബിജു, ജിപ്സൺ .
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാദ്ധ്യക്ഷൻ ആവൂൻ ശ്രാമ്പിക്കൽ മാർ യൗസേപ്പ് മെത്രാൻന്റെ മാതാവ് ഏലിക്കുട്ടി മാത്യു നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

ആദരാഞ്ജലികൾ…🙏💐
