ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ദൈവവചനം. 469 ഭാഷകളിൽ ബൈബിൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരുന്ന ഗ്രന്ഥവും ഇതു തന്നെ. അഞ്ഞൂറ് കോടിയിലേറെ പ്രതികൾ പല ഭാഷകളിലായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഒരു കുഴപ്പവും തട്ടാതെയുള്ള പരിരക്ഷ, പരിഭാഷ, വിതരണം എന്നീ കാര്യ ങ്ങളിൽ ബൈബിളിനെപ്പോലെ മറ്റൊരു പുസ്‌തകവുമില്ല. അതിന്റെ ചരിത്രപരമായ കൃത്യത അരക്കിട്ടുറപ്പിക്കുന്ന പുതിയ കണ്ടെത്തലുകൾ ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയനേതാക്കന്മാരും, അധികാരവർഗങ്ങളും മതനേതാക്കന്മാരും ആളുകൾ ബൈബിൾ കൈവശമാക്കുന്നതും ഉത്‌പാദിപ്പിക്കുന്നതും പരിഭാഷപ്പെടുത്തുന്നതും തടയുന്നതിനു വേണ്ടി പലനടപടികളും എടുത്തിട്ടുണ്ട്‌. പക്ഷേ ആരും അതിൽ വിജയിച്ചില്ല. പകരം ദൈവജനം വളർന്നു വ്യാപിച്ചിട്ടേ ഉള്ളൂ

വിശുദ്ധ ഗ്രന്ഥത്തിന് കാതു കൊടുക്കുന്നവരാണ് ദൈവജനം. ദൈവവചനം വിശ്വാസികളേവരെയും ഒന്നിപ്പിക്കുകയും അവരെ ഒരു ജനമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. ദൈവവചനമാണ് പുതിയ ദൈവജനമായ വിശ്വാസി സമൂഹത്തെ ഒന്നിപ്പിക്കുന്നത്. കര്‍ത്താവായ യേശു തന്റെ മണവാട്ടിയായ സഭയോട് നിരന്തരം സംസാരിക്കുന്ന സജീവ വചനമാണ് ബൈബിള്‍. ബൈബിള്‍ വായിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതോടൊപ്പം ബൈബിള്‍ എന്താണെന്ന് ആഴത്തില്‍ മനസിലാക്കേണ്ടതും ആവശ്യമാണ്.

മനുഷ്യചരിത്രത്തില്‍ ഇടപെടുന്ന ദൈവം തിന്മയുടെയും മരണത്തിന്റെയും അധീനതയില്‍നിന്ന് മനുഷ്യകുലത്തെ രക്ഷിക്കുന്നതിന്റെ വിവരണമാണല്ലോ ബൈബിള്‍. നമ്മെ രക്ഷയിലേക്ക് നയിക്കുന്ന ദൈവവചനം വലിയൊരു ഉത്തരവാദിത്വം കൂടി നമ്മെ ഭരമേല്‍പിക്കുന്നുണ്ട്. യേശുവിലുള്ള രക്ഷയുടെ സന്ദേശം ലോകം മുഴുവന്‍ വ്യാപിപ്പിക്കാനുള്ള ദൗത്യം യേശു നമുക്ക് നല്‍കിയിരിക്കുന്നു. നാം ഓരോരുത്തർക്കും ആ ദൗത്യത്തിൽ പങ്കുകാരാകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്