നമ്മുടെ നിയന്ത്രണത്തിൽ നിൽക്കാത്ത ഒരു വികാരമാണ് സ്നേഹം എന്നാണ് അനേകരുടെയും പക്ഷം, പ്രത്യേകിച്ച് പ്രണയബദ്ധരാകുന്നതിനോടുള്ള ബന്ധത്തിൽ. എങ്കിലും യഥാർഥ സ്നേഹം കേവലം ഒരു തോന്നലല്ല. ഹ്യദയത്തിന്റെ വൈകാരിക പ്രവൃത്തിയാണ് അതിന്റെ ഒരു സവിശേഷ ലക്ഷണം. ‘അതിശ്രേഷ്ഠ മാർഗമായി വചനം സ്നേഹത്തെ വിശേഷിപ്പിക്കുന്നുണ്ട്. (1 കൊരിന്ത്യർ 13:1; 14:1) “വാക്കിനാലും നാവിനാലും” മാത്രമല്ല, “പ്രവൃത്തിയിലും സത്യത്തിലും സ്നേഹിക്കാൻ തിരുവചനം പ്രോത്സാഹിപ്പിക്കുന്നു. (1യോഹന്നാൻ 3:18). കർത്താവിനെ സ്നേഹിക്കുന്നവരുടെ പ്രവർത്തികൾ വചനത്തിൽ അധിഷ്ഠിതമായിരിക്കണം.
അതിരുകളില്ലാത്തതാണ് ദൈവത്തിന്റെ സ്നേഹമെന്ന് യേശുക്രിസ്തുവിലൂടെ അവിടുന്ന് നമുക്ക് വെളിപ്പെടുത്തി തന്നു. “സ്നേഹിതനുവേണ്ടി ജീവൻ അർപ്പിക്കുന്നതിലും വലിയ സ്നേഹമില്ല” എന്ന് പറയുക മാത്രമല്ല, യേശു അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു. യേശുക്രിസ്തുവിലൂടെ ദൈവം ഇന്നും നമോരോരുത്തരെയും തിരഞ്ഞെടുക്കുന്നുണ്ട്. തന്റെ രക്തം കൊണ്ട് നമ്മുടെ പാപത്തിന് പരിഹാരം ചെയ്യുക വഴി, ദാസരാകാനല്ല സ്നേഹിതരാകാനാണ് ഈശോ നമ്മെ വിളിക്കുന്നത്. ദൈവവുമായുള്ള സ്നേഹബന്ധത്തിൽനിന്നും നമ്മെ അകറ്റിനിർത്തുന്ന പാപങ്ങളെ വെറുത്തു ഉപേക്ഷിക്കാനുള്ള കൃപ നമുക്ക് ലഭിക്കുന്നത് ദൈവസ്നേഹത്തിലൂടെയാണ്.
നമ്മിലെ സ്നേഹം വർദ്ധിക്കുന്നത് അത് ലഭിക്കുമ്പോഴല്ല; നമ്മൾ കൊടുക്കുമ്പോഴാണ്. കൊടുക്കുന്ന സ്നേഹത്തിന് പകരമായി സ്നേഹം വേണമെന്ന വ്യവസ്ഥ നമ്മുടെ ബന്ധങ്ങളിൽ എപ്പോഴും ഉണ്ട്. എന്നാൽ, അതിരുകളില്ലാത്ത സ്നേഹമാണ് സൃഷ്ടികർമ്മത്തിന് ദൈവത്തെ പ്രേരിപ്പിച്ചത്. സ്നേഹം നിരവധി പാപങ്ങളെ മായ്ക്കുന്നു, അതായത് സ്നേഹത്താൽ ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത എന്നിവ മാറി പോകും. നാം ഓരോരുത്തർക്കും സ്നേഹത്തിൻറെ വക്താക്കൾ ആകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
“നന്മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏