ജീവിതത്തിൽ ഭാഗ്യവാൻ എന്നു നാം പലരെക്കുറിച്ചും നാം പറയാറുണ്ട്. ഏറ്റവും വലിയ ഭാഗ്യവാൻ ആരായിരിക്കും. തിരുവചനം പറയുന്നത് കർത്താവിൽ ആശ്രയിക്കുന്നവൻ ആണ് ഏറ്റവും വലിയ ഭാഗ്യവാൻ.കര്‍ത്താവില്‍ ആശ്രയിക്കുന്നവൻ വീണ്ടും ശക്തി പ്രാപിക്കും എന്നു തിരുവചനം പറയുന്നു. കർത്താവിൽ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു എന്നു വച്ചാൽ, നാം നമ്മളുടെ ഹൃദയത്തിൽ എത്രത്തോളം ആണ് കർത്താവിൽ ആശ്രയം വച്ചിരിക്കുന്നു എന്ന് അവിടുന്ന് അറിയുന്നു. ചില വ്യക്തികളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ, അവർ സ്വന്തം ബുദ്ധിയിലും, അതുപോലെ തന്നെ ദൈവത്തിലും ആശ്രയിക്കും, പലപ്പോഴും പൂർണ്ണമായി കർത്താവിൽ ആശ്രയിക്കുകയില്ല എന്നാൽ കർത്താവിൽ ആശ്രയിക്കുമ്പോൾ പൂർണ്ണഹൃദയത്തോടെയും പൂർണ്ണ ആൽമാവോടു കൂടിയും ദൈവത്തിൽ ആശ്രയിക്കണം.
ജീവിത സാഹചര്യങ്ങളിൽ നാം ആയിരിക്കുന്ന അവസ്ഥയിൽ യേശുവിനെ സമീപിക്കുമ്പോൾ കർത്താവിന്റെ കൃപ അനുഭവിക്കുവാൻ സാധിക്കും. ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് ഹൃദയത്തിൽ ഗ്രഹിക്കാൻ സാധിക്കാത്തതാണ് നമ്മുടെ എല്ലാ ആകുലതകളുടെയും അടിസ്ഥാനം. കർത്താവിൽ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുകയും, അനുഗ്രഹിക്കുകയും ചെയ്യുന്നു. കർത്താവിൽ നാം ആശ്രയിച്ചിട്ടും നാം അനാഥതത്വത്തിന്റെയും, ഒറ്റപ്പെടലിന്റെയും അവസ്ഥയിൽ കൂടി കടന്നു പോകണ്ട അവസ്ഥ ഉണ്ടാകാം. എന്നാൽ കർത്താവിൽ ആശ്രയിക്കുന്നവർ ഏത് പ്രതികൂല സാഹചര്യത്തിലൂടെ കടന്നു പോയാലും, കർത്താവിന്റെ പദ്ധതി നാശത്തിനുള്ള പദ്ധതി അല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണെന്ന് പൂർണ്ണമായി വിശ്വസിക്കുവാൻ സാധിക്കും.
കർത്താവിൽ നാം ആശ്രിയിക്കുമ്പോൾ കർത്താവ് നമ്മുടെ കൂടത്തിൽ നടക്കും, നമ്മുടെ കരം പിടിച്ചു അവിടുന്ന് പോകേണ്ട വഴി അവിടുന്ന് കാണിച്ചു തരും. യേശുക്രിസ്തുവിലേക്ക് ആശ്രയിക്കുമ്പോൾ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനും അവസാനം വരെ സഹിക്കാനുമുള്ള കൃപയും ശക്തിയും നേടാൻ നമ്മെ സഹായിക്കുന്നു. നാം ഓരോരുത്തർക്കും ദൈവത്തിൽ ആശ്രയിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
“നന്മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏