ദോഹ : ഖത്തറിൽ സ്കൂളിലേക്ക് പുറപ്പെട്ട നാലു വയസ്സുകാരി സ്കൂൾ ബസിനുള്ളിൽ മരണമടഞ്ഞു. ഖത്തറിൽ ഡിസൈനിങ് മേഖലയിൽ ജോലി ചെയ്യുന്ന ചിങ്ങവനം കൊച്ചുപറമ്പിൽ ശ്രീ അഭിലാഷ് ചാക്കോയുടെയും ഏറ്റുമാനൂർ കുറ്റിക്കൽ കുടുംബാംഗമായ ശ്രീമതി സൗമ്യ അഭിലാഷിന്റെയും മകൾ മിൻസ മറിയം ജേക്കബാണ് സെപ്റ്റംബർ 11 ഞാറാഴ്ച്ച മരണമടഞ്ഞത്.രാവിലെ സ്കൂളിലേക്ക് പോയ കുട്ടി ബസിനുള്ളിൽ ഉറങ്ങിപ്പോയതറിയാതെ ഡ്രൈവർ ഡോർ ലോക്ക് ചെയ്ത് പോവുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ ബസിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ദോഹ അൽ വക്റയിലെ സ്പ്രിങ് ഫീൽഡ് കിൻഡർഗർട്ടൻ കെ.ജി വിദ്യാർഥിനിയാണ് മിൻസ. നാലാം പിറന്നാൾ ദിനത്തിലായിരുന്നു കുട്ടിയുടെ ദാരുണാന്ത്യം. മിഖയാണ് സഹോദരി.
നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
വേദനയോടെ വായനക്കാരുടെ പ്രതികരണങ്ങൾ
=ഇതുപോലെ സാമാനമായ ദുരന്തങ്ങൾ എത്ര കേസുകൾ സ്കൂൾ അധികാരികൾ കേട്ടിട്ടുണ്ട്. എന്നിട്ടും ഇങ്ങനെ അലംഭാവം കാണിക്കുന്നതിനെതിരെ സ്കൂളിനെതിരെ നിയമ നടപടിയാണെടുക്കേണ്ടത്. കുഞ്ഞുങ്ങൾ മുഴുവനും ബസ്സിൽ നിന്ന് ഇറങ്ങിയോ എന്ന് പരിശോധിക്കേണ്ട ചുമതല സ്കൂൾ അധികാരികൾക്കുണ്ട്.
–ഡ്രൈവറുടെ ഉത്തരവാദിത്വം ഇല്ലായ്മ മുഖാന്തരം ഒരു പിഞ്ചു കുഞ്ഞിൻറെ ജീവൻ പൊലിഞ്ഞു ആദരാജ്ഞലികൾ അർപ്പിക്കുന്നു മാതാപിതാക്കന്മാർക്ക് ഇത് സഹിക്കുവാനുള്ള ശക്തിയും ബലവും ദൈവം നൽകട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു
–എല്ലാ വർഷവും ഹൃദയം നുറുങ്ങുന്ന ഇത്തരം വാർത്തകൾ ആവർത്തിച്ചു കേൾക്കേണ്ടി വരുന്നു.. ചെറിയ ക്ലാസ്സുകളിൽ ആബ്സൻറ് ആകുന്ന കുട്ടികളുടെ മാതാപിതാക്കൾ മുൻകൂട്ടി ക്ലാസ് ടീച്ചറിനേയോ സ്കൂളിലോ വിളിച്ചോ/ മെസേജ് വഴിയോ അറിയിക്കുവാനുള്ള സംവിധാനവും, അറ്റൻഡൻസ് എടുക്കുമ്പോൾ ക്ലാസ് ടീച്ചേഴ്സ് ഇതുകൂടി നോക്കി ലിസ്റ്റിൽ പെടാത്ത കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചു ചോദിക്കുവാനും ഉള്ള സംവിധാനം ഉണ്ടായാൽ പൂർണ്ണമായും ഇത്തരം വാർത്തകൾ ഒഴിവാക്കാം.. മൂന്നോ നാലോ കുട്ടികൾ മാത്രം ഒരു ക്ലാസിൽ എത്താതിരുന്നേക്കാം. ഡ്രൈവേഴ്സിനെ മാത്രം ആശ്രയിക്കാതെ വലിയ അധ്വാനമില്ലാതെ തന്നെ ഇത് ചെയ്യാവുന്നതേയുള്ളൂ. ഒരു കുഞ്ഞു ജീവനല്ലേ പ്രധാനം –
–ഗൾഫിൽ ഇതെത്രാമതുള്ള സംഭവം ആണ്. കൊച്ചു കുട്ടികളെ കൊണ്ടു പോകുന്ന ഡ്രൈവർമാർ വണ്ടി ഓടിക്കുന്ന കാര്യം മാത്രം ശ്രദ്ധിച്ചാൽ പോര. അല്ലെങ്കിൽ ബസ്സിൽ ആയമാർ ഉണ്ടായിരിക്കണം. ചൂടുകാലങ്ങളിൽ പ്രത്യേക ശ്രദ്ധ അനിവാര്യം ആണ്.ഈ ദുഃഖത്തിൽ കുടുബാങ്ങ ങ്ങളോടൊപ്പം ‘
–കൊച്ചു കുഞ്ഞുങ്ങളെ സ്കൂളിൽ വിടുമ്പോൾ (bus)school and parents ശ്രെദ്ധിക്കുക. അബുദാബിയിൽ കുറെ വർഷം മുൻപ് ഇങ്ങനെ ഒരു സംഭവം ഉണ്ടായപ്പോൾ പിന്നീട് സ്കൂൾ and വീട്ടുകാർ തമ്മിൽ രാവിലെയും സ്കൂൾ കഴിഞ്ഞ് സമയവും കുഞ്ഞുങ്ങൾ സ്കൂളിൽ, വീട്ടിൽ എത്തിയോ എന്ന് ഉറപ്പ് വരുത്തുക എന്ന് അന്നേ ഒരു നിയമം വെച്ചിരുന്നു. കുഞ്ഞുങ്ങൾ ഇല്ലാതിരുന്നു 15 വർഷം കഴിഞ്ഞു ഉണ്ടായ ഒരു മോളായിരുന്നു.ഇപ്പോഴും ഓർക്കുമ്പോൾ സ്കൂൾ, വീട്ടുകാർ, ട്രാൻസ്പോട്ടിങ് 3കൂട്ടരും ശ്രെദ്ധിച്ചാലേ ഒക്കു
–ഏറ്റെടുത്ത ജോലിയോട് ആത്മാർത്ഥതയും ഉത്തരവാദിത്വവും ഇല്ലായ്മ ഒരു പിഞ്ചു കുഞ്ഞിന്റെ ജീവനെടുത്തു. ആദരാഞ്ജലികൾ അർപ്പിക്കുന്നു. സ്വർഗീയ മാലാഖമാരോടൊപ്പം ചേർക്കപ്പെട്ട കുഞ്ഞേ.. സമാധാനത്തോടെ പോകുക.
-കുഞ്ഞിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു മാതാപിതാക്കളെ സർവ്വ ശക്തനായ ദൈവം ആശ്വസിപ്പിക്കട്ടെ
–ദുഖത്തിലായിരിക്കുന്ന മാതാപിതാക്കളെ സർവ്വശക്തൻ ആശ്വസിപ്പിക്കട്ടെ . HEARTFELT CONDOLENCES
പ്രണാമം മോളെ