ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തിന്റെ സ്വന്തം ഛായയിലും, സാദ്യശ്യത്തിലും സൃഷ്ടിച്ചു. മനുഷ്യനെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച ദൈവം അവനെ മഹത്വം കൊണ്ട് കിരീടമണിയിച്ചു. പക്ഷെ, പാപത്തിലൂടെ മനുഷ്യന്‍ “ദൈവത്തിന്‍റെ മഹത്വത്തിന് അര്‍ഹതയില്ലാത്തവനായി. ആ സമയം മുതല്‍, മനുഷ്യനെ അവന്‍റെ സ്രഷ്ടാവിന്‍റെ ഛായയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി ദൈവം തന്‍റെ നാമം വെളിപ്പെടുത്തിയും പ്രദാനം ചെയ്തും തന്‍റെ പരിശുദ്ധി മനുഷ്യനിൽ പ്രകടമാക്കി.

പരിശുദ്ധിക്കെതിരായ തിന്മയിലേക്കുള്ള ചായ്‌വ് ഇന്നും മനുഷ്യനിലുണ്ട്. അതിനെ പോരാടി തോ ല്പിക്കേണ്ടത് നാം തന്നെയാണ്. അതിനായി പരിശുദ്ധാത്മാവിന്റെ സഹായം നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ദൈവത്തിന്റെ ഇഷ്ടമെന്താണ്? ഒന്നാമത്, പരിശുദ്ധിയും മഹത്വവും നമ്മിലൂടെ വെളിപ്പെടണം. ഞാന്‍ പരിശുദ്ധൻ ആയിരിക്കുന്നതിനാല്‍ നിങ്ങളും പരിശുദ്ധരായിരിക്കുക” എന്നു പറഞ്ഞുകൊണ്ട് ദൈവം നമ്മെ ഓരോരുത്തരെയും വിശുദ്ധിയിലേക്കു വിളിക്കുന്നു. അവിടുത്തെ വിളി സ്വീകരിച്ചുകൊണ്ട് വിശുദ്ധിയിൽ ജീവിക്കാൻ നാം പരിശ്രമിച്ചാൽ ദൈവം അതിനുള്ള കൃപാവരം നൽകി നമ്മെ ശക്തിപ്പെടുത്തും.

നാം ദൈവത്തിന്റെ മക്കളും, ഭൂമിയിൽ സ്വർഗ്ഗരാജ്യത്തിന്റെ സ്ഥാനപതികളാണ്. നാം ജീവിക്കുന്ന സമൂഹത്തിലും, കുടുബത്തിലും, ജോലിസ്ഥലത്തും ദൈവത്തിന്റെ പരിശുദ്ധി നാം പ്രകടമാക്കണം. ദൈവത്തിന്റെ പരിശുദ്ധി ഒരു വ്യക്തിയില്‍ പ്രകടമാകുന്നത് അദ്ദേഹം ജീവിതത്തെ ദൈവകരങ്ങളിൽ സമര്‍പ്പിക്കുന്നതിലൂടെയാണ്. ദൈവത്തിന്റെ പരിശുദ്ധി ലോകം മുഴുവൻ നമ്മിലൂടെ പ്രകടമാകാൻ നാം ഒരോരുത്തർക്കും പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്