ബാംഗളൂർ: ഭാതത്തിലെ ലത്തീൻ കത്തോലീക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ) വോക്കേഷൻ കമ്മീഷൻ സെക്രട്ടറിയായി റവ. ഡോ. ചാൾസ് ലിയോൺ നിയമിതനായി. നിലവിൽ കെ. സി. ബി. സി. യുടെ വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയും കെ. ആർ. എൽ. സി. ബി. സി. യുടെ വോക്കേഷൻ കമ്മീഷൻ സെക്രട്ടറിയുമായ ഫാ. ചാൾസ് തിരുവനന്തപുരം ലത്തീൻ അതിരൂപതാംഗമാണ്.
തിരുവനന്തപുരം അതിരൂപതയിലെ സോഷ്യൽ സർവീസ് സോസൈറ്റി ഡയറക്ടർ, ജൂബിലി മെമ്മോറിയൽ ആശുപത്രി ഡയറക്ടർ, സെന്റ് ജോസഫ് ഹൈയർ സെക്കൻഡറി മാനേജർ, ലയോള കോളെജിലെ പ്രഫസർ എന്നീനിലകളിൽ സേവനം അനുഷ്ടിച്ചിട്ടുള്ള ഫാ. ചാൾസിന് ഡൽഹിയിലെ ജവഹർലാൽ നെഹറു സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ എംഫിലും മഹാത്മഗാന്ധി സർവകലാശാലയൽനിന്ന് സാമൂഹിക ശാസ്ത്രത്തിൽ ഡോക്ടറേറ്റുമുണ്ട്. അറയപ്പെടുന്ന സംഘാടകനും വാഗമിയും എഴുത്തുകാരനുമാണ്.
ഭാരതത്തിലെ മേജർ സെമിനാരി റെക്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി രൂപതാ വൈദീകരുടെ ദേശീയ സമിതിയുടെ സെക്രട്ടറി എന്നീചുമതലളും അദ്ദേഹം നിർവഹിക്കും.
സി.സി.ബി.ഐ.യുടെ കാനോനിക നിയമത്തിനായുള്ള കമ്മീഷൻ സെക്രട്ടറിയായി കോട്ടാർ രൂപതാംഗം റവ. ഡോ. മെർലിൻ അംബ്രോസും പ്രോക്ലമേഷൻ കമ്മീഷൻ സെക്രട്ടറിയായി ചെങ്കൽപെട്ട് രുപതാംഗം റവ. ഡോ. അംബ്രോസ് പിച്ചൈമുത്തുവും, സി. സി. ബി. ഐയുടെ മദ്ധ്യപ്രദേശിലുള്ള പരിശീലകേന്ദ്രമായ സുവാർത്തകേന്ദ്രത്തിന്റെ ഡയറക്ടറായി ജാബുവ രൂപതാംഗം റവ. ഫാ. രാജൂ മാത്യുവും ഫണ്ടിംഗ് ഏജൻസിയായ കമ്മ്യൂണിയോയുടെ അസോസിയേറ്റ് ഡയറക്ടറായി നാഗപൂർ രൂപതയിലെ റവ. ഫാ. വിഗനൻ ദാസും നിയമിതരായി.
ഭാതത്തിലെ ലത്തീൻ കത്തോലീക്കാ മെത്രാൻ സമിതിയുടെ കീഴിൽ 132 രൂപതകളും 190 മെത്രാന്മാരും 564 സന്യാസ സഭകളുമുണ്ട്.