നമ്മുടെ സൃഷ്ടാവായ ദൈവത്തിനു നന്ദി പറയുക എന്നുള്ളത് മനുഷ്യന്റെ പരമപ്രധാനമായ കടമയാണ്. വചനത്തിൽ ഉടനീളം ഉള്ള കൽപനയാണ് ദൈവത്തിനു നന്ദി പറയുക എന്നുള്ളത്. ദൈവത്തെ മഹത്യ പ്പെടുത്താനുള്ള ഏറ്റവും മഹത്തരമായ മാർഗമാണ് അവിടുത്തേയ്ക്ക് നന്ദി പറയുക എന്നുള്ളത്. ദൈവത്തോട് മാത്രമല്ല, മനുഷ്യനോടും നന്ദി പറയണം. ഇപ്രകാരം നൻമ ചെയ്തവരോട് ആൽമാർത്ഥമായി നന്ദി പ്രകാശിക്കുമ്പോൾ നാം ദൈവത്തെ മഹത്വപ്പെടുത്തുക കൂടി ചെയ്യുന്നു. മത്തായി 25 : 40 ൽ പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള് എനിക്കു തന്നെയാണു ചെയ്തുതന്നത്.
ദൈവം നമ്മോട് ചെയ്യുന്ന കാര്യങ്ങളെ നാം വിലമതിക്കുന്നുവെന്ന് ദൈവത്തെ അറിയിക്കുവാനാണ് നാം നന്ദി പറയുന്നത്. ’നന്ദി’ എന്ന് പറയുന്നത് ആളുകളോട് നാം കാണിക്കുന്ന ഒരു മര്യാദയാണ്. അപ്പോൾ നമ്മുടെ ജീവിതത്തിൽ നല്ല കാര്യങ്ങൾ ചെയ്യുന്ന നമ്മുടെ ദൈവത്തോട് എത്ര കൂടുതലായി നാം നന്ദി പറയണം., തിരുവചനം നോക്കിയാൽ പരസ്പരം മനുഷ്യർ തമ്മിൽ പലവിധ നന്ദി പറച്ചിലുകളും കാണാം. ബോവസ് രൂത്തിനെ തന്റെ വയലുകളിൽ കറ്റ പെറുക്കുന്നതിന് അനുവദിച്ചപ്പോൾ അവൻ ദയ കാണിച്ചതിന് അവൾ നന്ദി പറഞ്ഞു. പകരം, രൂത്തിന്റെ അമ്മായിയമ്മയായ നവൊമിയെ സഹായിക്കാൻ അവൾ ചെയ്ത എല്ലാ കാര്യങ്ങളും ബോവസ് ആദരിച്ചു. കൊളോസോസ് 3 : 17 ൽ പറയുന്നു, നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം കര്‍ത്താവായ യേശുവഴി പിതാവായദൈവത്തിനു കൃതജ്ഞത അര്‍പ്പിച്ചുകൊണ്ട് അവന്റെ നാമത്തില്ചെയ്യുവിന്.
നാം കഷ്ടതയിലായിരിക്കുമ്പോൾ പലതവണ സഹായത്തിനായി കർത്താവിനെ വിളിച്ചപേക്ഷിച്ചിട്ടുണ്ടാകാം. എന്നാൽ അനുഗ്രഹം ലഭിച്ചുകഴിഞ്ഞാൽ, ദൈവത്തിന് നന്ദി പറയുവാൻ നിങ്ങൾ ഓർക്കാറുണ്ടോ? അതോ നിങ്ങളുടെ വിജയത്തിന്റെ സന്തോഷത്തിൽ കർത്താവിനെ മറക്കുമോ? വിജയവും അനുഗ്രഹവും ദൈവത്തിൽനിന്ന് മാത്രമേ ലഭിക്കുകയുള്ളൂ. ദിനംപ്രതി ദൈവത്തിന് നന്ദി പറയുന്നവരാകാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.