*വേർപാട് നമ്മെ ദുഃഖത്തിൽ ആഴ്ത്തി.*
തലശ്ശേരി അതിരൂപത പ്രസിഡന്റ് ദേവസിയാ കൊങ്ങോല സാറിന്റെ വേർപാട് ഒരോ കത്തോലിക്ക കോൺഗ്രസ് അംഗത്തിനും ഏറെ വേദനാജനകം ആണ്.
കത്തോലിക്ക കോൺഗ്രസിന്റെ രണ്ടാം തിരിച്ചുവരവിന് ദേവസ്യ സാറിന്റെ സംഭാവന വലുതാണ്. ശക്തനായ ഒരു നേതാവിനെ ആണ് നമ്മുക്ക് നഷ്ടപെട്ടത്. സംഘടനയെ സ്നേഹിച്ചും അൽമായ മുന്നേറ്റം ലക്ഷ്യം വച്ചും ആത്മാർത്ഥമായ നേത്രത്വം നൽകിയ പ്രിയ സുഹൃത്തിനെ ആണ് നഷ്ടപെട്ടത്.
മേജർ ആർച്ച് ബിഷപ്പ് പങ്കെടുക്കുന്ന രൂപത സമ്മേളനങ്ങൾ പ്ലാൻ ചെയ്തപ്പോൾ ആദ്യ സമ്മേളനം ഏറ്റെടുത്തത് ഉൾപ്പെടെ ഏതൊരു കാര്യത്തിനും കൂടെ അൽമാർത്ഥമായി നിന്ന മലബാറിന്റെ കരുത്തനായ നേതാവിന്റെ വിയോഗം സമുദായത്തിന് തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം.
കൊങ്ങോല കുടുംബത്തോടുള്ള അനുശോധനവും, ഞങ്ങളുടെ പ്രാർത്ഥനയും അറിയിക്കുന്നു. വരുന്ന മൂന്ന് ദിവസം നമുക്ക് ദേവസ്യ സാറിന്റെ വേർപാടിൽ ദുഃഖം ആചരിക്കാം.
നാളെ (17.01.21) മൂന്ന് മണിക്ക് കുന്നോത് ദേവാലയത്തിൽ നടക്കുന്ന ശവസംസ്കാര ചടങ്ങുകളിൽ നമുക്ക് പങ്കെടുത്തു പ്രാർത്ഥിക്കാം. സിറോ മലബാർ സഭയിലെ സമുദായ നേതാവിന്റെ നല്ല ഓർമ്മകൾ നമുക്ക് എന്നും ഹൃദയത്തിൽ കാത്തുസൂക്ഷിക്കാം..
ആദരവോടെ… കണ്ണീരോടെ..
ബിജു പറയന്നിലം..
അനുശോചനം അറിയിക്കുകയും സർവ്വശക്തനായ ദൈവം അദ്ദേഹത്തിന്റ ആത്മാവിന് നിത്യശാന്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു….