ഉറങ്ങും മുൻപ്‌…

🙏🙏🙏🙏🙏🙏🙏🙏🙏

പിതാവായ ദൈവമേ അവിടുത്തെ അനന്ത കാരുണ്യത്താൽ സ്വപുത്രനെ മനുഷ്യ രക്ഷയ്ക്കായി ഈ ഭൂമിയിലേയ്ക്ക് അയ്ക്കുവാൻ അങ്ങ് തിരുമനസ്സായല്ലോ.

ഞങ്ങളുടെ രക്ഷയ്ക്ക് വേണ്ടി അവിടുത്തെ പുത്രനെ ഭൂമിയിലേയ്ക്ക് അയച്ചപ്പോൾ പാപരഹിതയായി പിറന്ന, ദൈവ കൃപ നിറഞ്ഞ പരിശുദ്ധ കന്യക മറിയത്തെ അവിടുന്ന് ദൈവപുത്രന് അമ്മയായി തിരഞ്ഞെടുത്തു.

പരിശുദ്ധ അമ്മയുടെ മധ്യസ്ഥത്താൽ ഞങ്ങൾ പ്രാർത്ഥിക്കുന്ന എല്ലാ അനുഗ്രഹങ്ങളും അവിടുന്ന് വാങ്ങി തരണമേ. നല്ല ദൈവമേ പ്രത്യാശ നഷ്ടപെട്ട ജീവിതങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവരുടെ മേൽ കരുണ ആയിരിക്കണമേ.

ആത്മഹത്യാ പ്രവണതയുള്ള മക്കൾ, കൊലപാതകികൾ, ഭ്രൂണഹത്യ എന്ന പാപത്തിലൂടെ കടന്ന് പോയവർ എല്ലവരെയും അമ്മയുടെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.

കന്യക മറിയമേ, അവരുടെ മേൽ അങ്ങയുടെ കരുണ വർഷിക്കണമേ. പുത്രനിൽ നിന്ന് അവർക്ക് അങ്ങ് ആശ്വാസം വാങ്ങി നൽകണമേ.

നന്മ നിറഞ്ഞ മറിയമേ, അവിടുത്തെ സന്നിധിയിൽ അണയുന്ന ഒരുവനെ പോലും ‘അമ്മ ഉപേക്ഷിക്കുന്നില്ലല്ലോ. ജീവിതത്തിൽ പല കാരണങ്ങൾ കൊണ്ട് നിരാശ ബാധിച്ചു കഴിയുന്നവർ ഉണ്ട്. ഇനിയും വീണ്ടെടുക്കുവാൻ ആകാത്ത വിധം ജീവിതം തകർന്നു പോയി എന്ന് വിഷമിക്കുന്നവർ ഉണ്ട്. എല്ലാവർക്കും അമ്മയുടെ സാന്നിദ്ധ്യം ആശ്വാസം പകരട്ടെ.

ജീവിത വഴികളിൽ തളർന്നു പോയ മക്കളെ ഓർക്കുന്നു. സാമ്പത്തിക പരാധീനതകളാൽ തകർന്നു പോയ മക്കൾക്ക് ‘അമ്മ ദൈവസന്നിധിയിൽ നിന്നും അനുഗ്രഹം വാങ്ങി നൽകണമേ.

ഈ ലോകത്തിന്റെ അന്ധകാരത്തിൽ മുഴുകി കഴിയുന്ന മക്കൾക്ക് വിടുതൽ ലഭിയ്ക്കുവാൻ പ്രാർത്ഥിക്കണമേ.

കർത്താവെ, പരിശുദ്ധ ‘അമ്മ വഴി ഞങ്ങൾ സമർപ്പിക്കുന്ന എല്ലാ പ്രാർത്ഥനകളും നിറവേറ്റി നൽകണമേ. യൗസേപ്പിതാവേ… ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ… !!
🙏ആമേൻ🙏

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം