*Joyful 6 എന്ന മഹാദ്ഭുതം!* ആറു കുഞ്ഞുങ്ങൾ ചേർന്ന ഒരു മ്യൂസിക് ബാൻഡിലൂടെ ദൈവം തൻ്റെ സംഗീത ജൈത്രയാത്ര തുടരുകയാണ്… മൂന്നു കോടി മനുഷ്യർ അത് ആസ്വദിച്ചു കഴിഞ്ഞു..

.ക്രിസ്മസ്സിൻ്റെ ജീവൽസന്ദേശം ഷെജിൻ്റെയും സ്മിതയുടെയും വലിയ കുടുംബത്തിലൂടെ ദൈവം പകരുകയാണ്…

കൂടുതൽ വിവരങ്ങളറിയാൻ ഈ വീഡിയോ കാണൂ: കോടിക്കണക്കിനു ഹൃദയങ്ങളെ ദൈവാനുഭവത്തിലേക്കു നയിക്കുന്ന ആറു കുഞ്ഞുങ്ങൾ..

.സംഗീതം ദൈവദത്തമാണെന്നു ബോധ്യപ്പെടുത്തി ആരെയും അതിൻ്റെ ലയവിസ്മയത്തിലൂടെ കടത്തിക്കൊണ്ടുപോകുന്ന ദൈവവും ദൈവത്തിൻ്റെ കുഞ്ഞുങ്ങളും..

. Joyful 6-ലൂടെ ശിശുസൗഹൃദ കുടുംബങ്ങളിലെ കൃപ വെളിവാക്കുകയല്ലേ ദൈവം?പാരെൻ്റിങ്ങിൻ്റെ ബാലപാഠങ്ങൾ സ്വാഭാവികമായി സ്വന്തമാക്കുന്ന കൗമാരങ്ങളെ ചൂണ്ടിക്കാണിച്ചുതരുകയല്ലേ ദൈവം?

സമയം ഭാവാത്മകമായും പ്രഘോഷണപരമായും ചെലവഴിക്കുന്ന കുരുന്നുകളെ മാതൃകയാക്കാൻ എല്ലാ മക്കളെയും ക്ഷണിക്കുകയല്ലേ ദൈവം?

ഈ കുഞ്ഞുങ്ങളുടെ സ്വന്തം ദൈവത്തെ സംഗീതത്തിൽ നേരിട്ടനുഭവിക്കാൻ ഭാഗ്യം ലഭിക്കുന്ന ശ്രോതാക്കൾ എത്രയോ പുണ്യം ചെയ്തവർ! –

ഫാ. ജോഷി മയ്യാറ്റിൽ