ജപമാല നിർത്തലാക്കിയോ?

സീറോ മലബാർ സഭ ജപമാലയ്‌ക്കെതിരാണെന്ന വ്യാജ പ്രചാരണം എറണാകുളത്ത് പൊട്ടിപുറപ്പെട്ടിട്ടുണ്ട്. തികച്ചും അടിസ്ഥാന രഹിതമായ ആരോപണം മാത്രം. കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണ് ജപമാല.

വ്യക്തികളും കുടുംബങ്ങളും കാലാകാലങ്ങളിൽ ചൊല്ലിക്കൊണ്ടിരിക്കുന്ന ഒരു പ്രാർത്ഥന, ഇവിടെ കാർമ്മികനും ശുശ്രൂഷിയും എല്ലാം ജപമാല പ്രാർത്ഥന ചെല്ലുന്ന വ്യക്തി തന്നെ. വളരെ ശക്തിയുള്ള ഒരു പ്രാർത്ഥന എന്ന നിലയിൽ എല്ലാ സീറോ മലബാർ കുടുംബങ്ങളിലും കൃത്യമായി ജപമാല ചെല്ലി പ്രാർത്ഥിക്കാറുണ്ട് . സമയം കിട്ടുമ്പോഴെല്ലാം വ്യക്തികളും ജപമാല ചെല്ലാറുണ്ട്.

എന്നാൽ ഇത് നമ്മുടെ ആരാധനയുടെ അഥവാ ആരാധനാക്രമത്തിന്റെ ഭാഗമല്ല. വി കുർബാന ഉൾപ്പെടെയുള്ള കൂദാശകളും, കൂദാശാനുകരണങ്ങളും, യാമ പ്രാര്ഥനകളുമാണ് ആരാധനക്രമത്തിന്റെ (Liturgy ) ഭാഗമായി പറയാറുള്ളത്. ജപമാല, കരുണക്കൊന്ത, നൊവേനകൾ, ജപങ്ങളും, ഇതൊക്കെ പ്രാർത്ഥനകളുടെ വിഭാഗത്തിലാണ് വരുന്നത്. ആരാധനാക്രമത്തിൽ ഏറ്റവും പ്രാധാന്യം വി കുർബാനയ്ക്കും, യാമ പ്രാർത്ഥനകൾക്കും, കൂദാശാനുകരണങ്ങൾക്കുമാണ്, തീർച്ചയായും ലിസ്റ്റിൽ ഇതിന് ശേഷമാണ് മറ്റ് പ്രാർത്ഥനകൾ വരുന്നത്.

ഇതിന്റെ അർത്ഥം ജപമാല ചെല്ലേണ്ട എന്നല്ല. ജപമാല ചെല്ലുന്നവൻ ആരാധനാക്രമത്തിൽ ഇതിന് മുകളിലുള്ളതിന് വളരെയധികം പ്രാധാന്യം നൽകണം എന്ന് മാത്രമാണ്.

( എന്നാൽ ഈ കാര്യങ്ങൾ സീറോ മലബാർ സഭാ സിനഡിന്റെ തീരുമാനത്തിന്റെ ഇടയ ലേഖനത്തിലോ രേഖപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.,അച്ചന്മാരായാലും പച്ചക്കള്ളം പള്ളിയിൽ വിളിച്ചുപറയുന്നത് തികച്ചും ലജ്ജാകരം)

ജോ കാവാലം