ഇന്ന് ഏപ്രിൽ 18 ലോക പൈതൃകദിനം ആയി ആഘോഷിക്കപ്പെടുന്നു .

ഓരോ രാജ്യത്തിന്റെയും സമൂഹത്തിന്റെയും പ്രധാന അടിത്തറ എന്ന് പറയുന്നത് അവിടത്തെ സംസ്കാരമാണ്.

ഒരു ദിവസം അല്ലെങ്കിൽ ഒരു വർഷം എടുത്താൽ പോലും സൃഷ്ടിക്കാൻ കഴിയുന്ന ഒന്നല്ല ഒരു നാടിന്റെ സംസ്കാരം.

ഇത് സൃഷ്ടിക്കാൻ കുറഞ്ഞത് ഒരു നൂറു വർഷമെങ്കിലും വേണ്ടി വരുന്നു. ഇതിനുമപ്പുറം നമ്മുടെ നാടിന്റെ സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആ നാടിന്റെ സമ്പദ്വ്യവസ്ഥയ്ക്കും വ്യവസായത്തിനും ഒരു വലിയ കുതിച്ചുചാട്ടം തന്നെ സംഭവിക്കുന്നു.

ഇത് വഴി ലഭിക്കുന്ന നേട്ടങ്ങൾ അനേകമാണ്. സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ അവിടെ ടൂറിസം പ്രോത്സാഹിപ്പിക്കപ്പെടുന്നു. അതുവഴി പൊതുസമൂഹത്തിൽ ഇത് സംബന്ധിച്ച ജോലി സാധ്യതകൾ ഏറിവരുന്നു.

ദേശിയ ഐക്യത്തിന്റെ ഉന്നമനത്തിനു പുറമെ ദീർഘകാല അടിസ്ഥാനത്തിൽ മികച്ച സാമ്പത്തിക നേട്ടം കൈവരിക്കാനും ഇത് വഴി സാധിക്കുന്നു. നമ്മുടെ സാംസ്കാരിക പൈതൃകം മനസ്സിലാക്കുന്നത് വ്യക്തിപരമായ നമ്മുടെ സ്വത്വത്തെക്കുറിച്ചു മികച്ച ബോധം നൽകാനും നമ്മുടെ കമ്മ്യൂണിറ്റിയിൽ മികച്ച സഹകരണം പ്രോത്സാഹിപ്പിക്കാനും കഴിയും.

നമ്മുടെ പൂർവ്വകാലവും ഭാവിതലമുറയുമായി ഒരു ബന്ധം നൽകുന്നതിലൂടെ സാംസ്കാരിക പൈതൃകം സമൂഹത്തിൽ ഒരു സുപ്രധാന പങ്കു നേടുന്നതിലേക്കു നയിച്ചേക്കാം. ഇത് ശക്തമായ ഒരു രാഷ്ട്രത്തെയും ദേശിയ സ്വത്വത്തെയും കെട്ടിപ്പടുക്കുന്ന പ്രക്രിയയിലേക്കു മൊത്തത്തിൽ നയിക്കുന്നു.

ഓരോ വ്യക്തിക്കും അയാളുമായി ബന്ധപ്പെട്ട ഒരു സമൂഹത്തിന്റെ പരിപൂർണ്ണ ഉന്നമനത്തിനു ഉത്തരവാദിത്വമുണ്ട്. ഇതിനാൽ നമ്മളാൽ ആവും വിധത്തിലുള്ള ചെറിയ ശ്രമങ്ങൾ ധാരാളം മതിയാവും. നമ്മുടെ ചുറ്റുവട്ടത്തെ തെരുവുകൾ, പാർക്കുകൾ എന്നിവയിൽ അല്പം ശ്രദ്ധ ചെലുത്താം. മാലിന്യം അലക്ഷ്യമായി വലിച്ചെറിയാതെ ഒരല്പം ശ്രദ്ധ കൊടുക്കാം.

നമ്മുടെ ചുറ്റുവട്ടത്തെ മനോഹരമാക്കാൻ നമുക്ക് തന്നെ മുൻകൈ എടുക്കാം. ഈയൊരവസരത്തിൽ നെൽസൺ മണ്ടേല പറഞ്ഞത് ഓർത്തു പോവുന്നു “നമ്മുടെ സമ്പന്നവും വൈവിധ്യപൂർണവുമായ സാംസ്കാരിക പൈതൃകത്തിനു നമ്മുടെ രാഷ്ട്രത്തെ സഹായിക്കാനും കെട്ടിപ്പടുക്കുവാനുമുള്ള അഗാധമായ ശക്തിയുണ്ട്”ഓർക്കുക പൈതൃകം സംസ്കാരത്തിന്റെ മറ്റൊരു പേരാണ്.

മുൻതലമുറയിൽ നിന്നും നമ്മൾ പഠിക്കുന്നതും വരും തലമുറയിലേക്കു കടന്നുപോകുന്നതുമായ സംസ്കാരം.

Dr Arun Oommen

Neurosurgeon.

നിങ്ങൾ വിട്ടുപോയത്