അമ്മമാർ പറയുന്ന കുറെ നുണകൾ ഉണ്ട്.അത് വേണമെന്ന് കരുതി അവർ പറയുന്ന നുണകൾ അല്ല. സ്നേഹം നിമിത്തം അവർ പറഞ്ഞു പോകുന്ന നുണകൾ ആണ് ഇവ.ഈ നുണകളിൽ കരുണയും, കരുതലും, കുട്ടികുറുമ്പും എല്ലാം അടങ്ങിയിരിക്കുന്നു.ഈ നുണകളിലൂടെയാണ് അമ്മമാർ മക്കളെ നയിച്ചുകൊണ്ടേയിരിക്കുന്നത്