“I have brought my justice near. It will not be far away, and my salvation will not be delayed.
‭‭(Isaiah‬ ‭46‬:‭13‬) ✝️

പാപത്തിൽ നിന്നും, രോഗത്തിൽ നിന്നും, ശാപത്തിൽ നിന്നും, മരണത്തിൽ നിന്നും പോലും മോചനം നൽകുന്നവനാണ് നമ്മുടെ കർത്താവ്.

ഇസ്രായേൽ ജനതയ്ക്ക് നൽകുന്ന മോചനത്തെക്കുറിച്ച് ആണ് പ്രസ്തുത വചനത്തിലൂടെ ഏശയ്യാ പ്രവാചകനിലൂടെ ദൈവം അരുളിചെയ്യുന്നത്. ആത്മാര്‍ത്ഥമായി അനുതപിക്കുന്നവര്‍ക്കാണു കര്‍ത്താവ് രക്ഷ പ്രദാനം ചെയ്യുന്നത്. ദരിദ്രർക്ക് സുവിശേഷം ആകുവാനും, ബന്ധിതർക്ക് മോചനം അരുളുകയും ചെയ്യുക എന്നത് ദൈവത്തിന്റെ രക്ഷയുടെ കാതലായ കാര്യമാണ്. പാപത്തിൽ നിന്ന് മാനവരാശിയെ മുഴുവൻ മോചിപ്പിക്കുക എന്നതാണ് ഈശോയുടെ പ്രവാചക ദൗത്യം

നമ്മുടെ ജീവിതം പാപത്താലും, വേദനകളാലും, ശാപത്താലും ബന്ധികപ്പെടുന്നതിന്റെ അടിസ്ഥാനകാരണം ദൈവവചനം ലംഘിക്കപ്പെടുന്നു എന്നതാണ്. ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെട്ടാല്‍ എല്ലാവിധ രോഗങ്ങളും രോഗാണുക്കളും നമ്മെ ആക്രമിച്ച് കീഴടക്കിയേക്കാം. ഇതുപോലെ ദൈവവചനത്തിന്റെ ലംഘനം വഴി ദൈവകൃപയുടെ സംരക്ഷണം നാം നിരാകരിക്കുമ്പോള്‍ പൈശാചികശക്തികളും പാപശക്തികളുമെല്ലാം നമ്മെ കീഴടക്കുന്നു. പാപശക്തികളുടെ മുമ്പില്‍ നാം നിസ്സഹായരായിത്തീരുന്നു. ജീവിക്കാനായി ദൈവം നല്കിയ കല്പനകള്‍ നമ്മളും കുടുംബവും ലംഘിച്ചിട്ടുണ്ടെങ്കില്‍ അത് തിരിച്ചറിഞ്ഞ് തിരുത്തുകയും മാപ്പ് ചോദിക്കുകയും ദൈവത്തിന്റെ കാരുണ്യത്തിനായി പ്രാർത്തിക്കുകയും ചെയ്യുക, അപ്പോൾ ദൈവം ജീവിതത്തിന്റെ ദുഃഖകരമായ അവസ്ഥയിൽ നിന്ന് നമ്മെ മോചിച്ചിക്കും

രക്ഷ’ എന്ന വാക്ക് മനുഷ്യന്‍ സര്‍വ്വ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ്.യുദ്ധ ഭയങ്ങളില്‍ നിന്നുള്ള രക്ഷ, രോഗങ്ങളിൽ നിന്ന് ഉണ്ടാകുന്ന സൗഖ്യം, മഹാമാരിയിൽ നിന്നും ഉണ്ടാകുന്ന രക്ഷ, തുടങ്ങിയ ഭൗതിക രക്ഷ നാം അനുദിനം ജീവിതത്തിൽ അനുഭവിക്കുന്നു. യേശു കർത്താവ് ഭൗതിക രക്ഷ മാത്രമല്ല നൽകുന്നത്, നിത്യമായിട്ടുള്ള ആൽമീയ രക്ഷയും നൽകുന്നു.

വചനം വായിക്കുമ്പോൾ രക്ഷ എന്ന വാക്കിനു വെറും അപകടങ്ങളിൽ നിന്നുള്ള മോചനം മാത്രമല്ല എന്നതിനെക്കാള്‍ ഉപരി പാപത്തിൽ നിന്നും ശിക്ഷാവിധിയില്‍ നിന്നുള്ള രക്ഷയായി പ്രാധാന്യം കല്പ്പിച്ചിരിക്കുന്നതായി കാണുവാന്‍ സാധിക്കും. കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും അവിടുന്ന് നിത്യരക്ഷ പ്രദാനം ചെയ്യുന്നു. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്