കഴിഞ്ഞ ഞായറാഴ്ച്ച രണ്ട് കുർബാനയും (ഏകീകൃത കുർബാന) ചൊല്ലി കഴിഞ്ഞ് പള്ളിമേടയിലെ ഓഫിസിൽ വിശ്രമിക്കുന്ന വികാരി അച്ചനോടൊപ്പം ഞാനും ഉണ്ട്..
‘ജോജിക്ക് സന്തോഷം ആയോ’ എന്ന് അച്ചൻ എന്നോട് ചോദിച്ചു..
ഒരുപാട് സന്തോഷം ആയി എന്ന് ഞാൻ മറുപടി പറഞ്ഞു..
ഇത്രയും നാളും അർപ്പിച്ച രീതിയിൽ നിന്നും വ്യത്യസ്തമായി വിശുദ്ധ കുർബാന അർപ്പിച്ചപ്പോൾ അച്ചന് എന്ത് തോന്നി എന്ന് ഞാൻ അച്ചനോട് ചോദിച്ചു..
‘കാസയും പീലാസയും കുരിശു രൂപത്തിന് അഭിമുഖമായി ഉയർത്തി പിടിച്ച് ബലിയർപ്പിക്കുന്ന അനുഭവം ഒരു പ്രത്യേക അനുഭവം തന്നെ ആണ് ‘ എന്നാണ് അച്ചൻ മറുപടി പറഞ്ഞത്..
കാൽവരി കുരിശിൻ ചുവട്ടിൽ നിൽക്കുന്നപോലെ ഉള്ള ഒരു അനുഭവം ആണ് എന്നാണ് അച്ചന്റെ വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലായത്..ദൈവത്തിനു സ്തുതി..
Joji Kolenchery