കോഴിക്കോട് : അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങി.
ക്രിസ്തുവിൽ മറഞ്ഞവൻ – ഉമ്മൻ ചാണ്ടിയുടെ സ്നേഹ രാഷ്ട്രീയം എന്നാണ് പുസ്തകത്തിന്റെ പേര് വിനായക് നിർമ്മലാണ് ഗ്രന്ഥ കർത്താവ്. ഉമ്മൻ ചാണ്ടിയെക്കുറിച്ച് അദ്ദേഹത്തിന്റെ മരണശേഷം പുറത്തിറങ്ങിയ ആദ്യ കൃതിയാണിത്.
ഉമ്മൻ ചാണ്ടിയുടെ സ്നേഹ രാഷ്ട്രീയത്തിന് പിന്നിലുണ്ടായിരുന്ന ക്രിസ്ത്യൻ ആത്മീയതയെ ആഴത്തിൽ അപഗ്രഥിക്കുന്ന കൃതിയാണ് ഇത്.
ആത്മ ബുക്സ് കോഴിക്കോടാണ് പ്രസാധകർ വില : 150 ആഗസ്റ്റ് 29 വരെ പ്രീ പബ്ലിക്കേഷൻ തുകയായ 100 രൂപയ്ക്ക് പുസ്തകം കിട്ടും .
ബന്ധപ്പെടേണ്ട നമ്പർ 9746077500