വത്തിക്കാന്‍ സിറ്റി: മുത്തശ്ശി- മുത്തശ്ശൻമാരുടെയും, പ്രായമായവരുടെയും മൂന്നാം ലോക ദിനത്തോടനുബന്ധിച്ച് ഇന്നു ജൂലൈ 23നു പൂര്‍ണ്ണ ദണ്ഡവിമോചനത്തിനുള്ള അവസരം.

ഇന്നേ ദിവസം ആത്മീയ ചടങ്ങുകളിൽ പങ്കുചേരുന്നതിലൂടെ രോഗികളായവർക്കും, തുണയില്ലാത്തവർക്കും,ഗുരുതരമായ കാരണത്താൽ വീടുവിട്ടിറങ്ങാൻ കഴിയാത്തവർക്കും ദണ്ഡവിമോചനം പ്രാപിക്കാൻ സാധിക്കും. 2021-ൽ ഫ്രാൻസിസ് പാപ്പ സ്ഥാപിച്ചതാണ് വയോധികര്‍ക്ക് വേണ്ടിയുള്ള ദിനം.

യേശുവിന്റെ മുത്തശ്ശി മുത്തച്ഛൻമാരായ വിശുദ്ധ ജോവാക്കിമിന്റെയും, വിശുദ്ധ അന്നയുടെയും തിരുന്നാളോടനുബന്ധിച്ച് ജൂലൈയിലെ നാലാമത്തെ ഞായറാഴ്ചയാണ് ദിനം കൊണ്ടാടുന്നത്.

ഇന്നു വത്തിക്കാനിലും വിവിധ ശുശ്രൂഷകള്‍ നടക്കും.

തദവസരത്തിൽ പാപമോചന ശുശ്രൂഷയ്ക്ക് വിശ്വാസികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുവാൻ, ബന്ധപ്പെട്ട വൈദികര്‍ വേണ്ട ക്രമീകരണങ്ങൾ ചെയ്തു കൊടുക്കണമെന്നും അപ്പസ്തോലിക പെനിറ്റൻഷ്യറി ആഹ്വാനം ചെയ്തിട്ടുണ്ട്. വിശുദ്ധ കുമ്പസാരം, വിശുദ്ധ കുർബാന സ്വീകരണം, പാപ്പയുടെ നിയോഗത്തിനു വേണ്ടിയുള്ള പ്രാർത്ഥന എന്നിവയാണ് ദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള പ്രാഥമിക നിബന്ധനകൾ.

എന്താണ് ദണ്ഡവിമോചനം? ‍

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം ”അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം”. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു.

വയോധികര്‍ക്കു വേണ്ടിയുള്ള ആഗോള ദിനമായ ഇന്നു ജൂലൈ 23നു വത്തിക്കാന്‍ പ്രഖ്യാപിച്ചിരിക്കുന്നത് പൂര്‍ണ്ണ ദണ്ഡവിമോചനമാണ്. ( പൂര്‍ണ്ണദണ്ഡവിമോചനം എന്നത് നാം ചെയ്യുന്ന എല്ലാ പാപങ്ങളുടെയും കാലികശിക്ഷയില്‍ നിന്നുള്ള മോചനമല്ല. മറിച്ച് ഏതെങ്കിലും ഒരു പാപത്തിന്‍റെ മാത്രം കാലികശിക്ഷയാണ് പൂര്‍ണ്ണമായും മോചിക്കപ്പെടുന്നത്. അതിനാല്‍ ഒരിക്കല്‍ പൂര്‍ണ്ണദണ്ഡവിമോചനത്തിനായുള്ള പരിശ്രമങ്ങള്‍ കേവലം ഒരു പ്രാവശ്യംകൊണ്ട് അവസാനിപ്പിക്കേണ്ടതല്ല താനും. )

ഇന്നു ദണ്ഡവിമോചനം ലഭിക്കാന്‍ എന്തുചെയ്യണം? ‍

1. തിരുസഭ പ്രഖ്യാപിച്ച മുത്തശ്ശി – മുത്തച്ഛൻമാർക്കും വയോജനങ്ങൾക്കും വേണ്ടിയുള്ള ദിനത്തില്‍ പ്രായമായവരെ / ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളെ സന്ദർശിക്കുക.

2. വിദൂരങ്ങളില്‍ ആയിരിക്കുന്ന വയോധികരെ/ പ്രായമുള്ള പ്രിയപ്പെട്ടവരെ ഫോണ്‍ മുഖാന്തിരമോ മറ്റോ വിളിച്ച് സ്നേഹ സംഭാഷണം നടത്തുക.

3. കുമ്പസാരം നടത്തി ഭയഭക്ത്യാദരങ്ങളോടെ വിശുദ്ധ കുർബാന അന്നേ ദിവസം സ്വീകരിക്കുക.

4. പാപത്തിൽ നിന്നു അകന്ന്‍ ജീവിക്കുമെന്ന് ദൃഢ പ്രതിജ്ഞയെടുക്കുക.

5. ഫ്രാന്‍സിസ് പാപ്പയുടെ നിയോഗങ്ങള്‍ക്കായി 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ കാഴ്ചവെച്ചു പ്രാര്‍ത്ഥിക്കുക.

പ്രായമായവര്‍ക്ക് ദണ്ഡവിമോചനം ലഭിക്കാന്‍: ‍

1. വത്തിക്കാനിലോ രൂപതകളിലോ നടക്കുന്ന നടക്കുന്ന വയോജന ദിന തിരുകര്‍മ്മങ്ങളില്‍ തത്സമയം പങ്കെടുക്കുക. (മാധ്യമങ്ങള്‍ മുഖാന്തിരം; വത്തിക്കാനിലെ തിരുകര്‍മ്മങ്ങള്‍ Vatican Media YouTube Channel -ല്‍ തത്സമയം കാണാം)

2. ഫ്രാന്‍സിസ് പാപ്പയുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക: 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ കാഴ്ചവെയ്ക്കുക.

3. വീടുകളില്‍ കഴിയുന്നവര്‍ അടുത്ത ദിവസം തന്നെ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കേണ്ടതാണ്.

നിങ്ങൾ വിട്ടുപോയത്