ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തിയാക്കി; വിശ്വാസം കാത്തു.എനിക്കായി നീതിയുടെ കീരിടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വ്വം വിധിക്കുന്ന കര്‍ത്താവ്, ആദിവസം അത് എനിക്കു സമ്മാനിക്കും; എനിക്കുമാത്രമല്ല, അവന്റെ ആഗമനത്തെ സ്‌നേഹപൂര്‍വ്വം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും.2 തിമോത്തേയോസ് 4 : 7-8
ഉമ്മൻ ചാണ്ടി സാർ യാത്രയായി ..
ഉമ്മൻ ചാണ്ടി അന്തരിച്ചു.
സംസ്ഥാനത്ത് ഇന്ന് പൊതു അവധി; രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്നുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി. രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും ഉണ്ടാകും.
ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും. സംസ്കാരം പുതുപ്പള്ളിയിൽ.
അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ മരണ വാർത്ത സ്ഥിരീകരിച്ചു സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടു.
അര നൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്നു ഉമ്മൻ ചാണ്ടി. രണ്ട് തവണ മുഖ്യമന്ത്രിയായി. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി 12 തവണ അദ്ദേഹം നിയമസഭാംഗമായി. ഏറ്റവും കൂടുതൽ തവണ നിയമസഭാംഗമായതിന്റെ റെക്കോർഡും ഉമ്മൻ ചാണ്ടിയുടെ പേരിലാണ്.
രണ്ട് തവണയായി ഏഴ് വർഷമാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്. തൊഴിൽ, ആഭ്യന്തരം, ധനകാര്യ വകുപ്പ് മന്ത്രിയായും പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25നായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ചു അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ മരണ വാർത്ത സ്ഥിരീകരിച്ചു സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടു.
അര നൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്നു ഉമ്മൻ ചാണ്ടി. രണ്ട് തവണ മുഖ്യമന്ത്രിയായി. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി 12 തവണ അദ്ദേഹം നിയമസഭാംഗമായി. ഏറ്റവും കൂടുതൽ തവണ നിയമസഭാംഗമായതിന്റെ റെക്കോർഡും ഉമ്മൻ ചാണ്ടിയുടെ പേരിലാണ്. രണ്ട് തവണയായി ഏഴ് വർഷമാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്. തൊഴിൽ, ആഭ്യന്തരം, ധനകാര്യ വകുപ്പ് മന്ത്രിയായും പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ എഐസിസി ജനറൽ സെക്രട്ടറിയാണ്. കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമാണ്. ഭാര്യ: കാനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ മറിയാമ്മ. മക്കൾ: മറിയം ഉമ്മൻ, അച്ചു ഉമ്മൻ ചാണ്ടി ഉമ്മൻ. സംസ്കാരം പുതുപ്പള്ളിയിൽ.
കരുണയുടെ ഉറവിടം! ആരോടും പരിഭവം കാണിക്കാത്ത മനുഷ്യസ്നേഹി.
രാഷ്ട്രീയം ജനത്തിനൊപ്പമുള്ള പ്രവർത്തനമെന്ന് പഠിപ്പിച്ച നേതാവ്. സാധാരണ ജനത്തിന് എന്നും അടുത്ത് ചെല്ലാൻ പറ്റിയിരുന്ന നേതാവ്.
കേരളം കണ്ടതിൽ ഏറ്റവും ജനകീയനായ മുഖ്യ മന്ത്രി ആരെന്ന് ചോദിച്ചാൽ ഒരുത്തരം മാത്രം. ഉമ്മൻ ചാണ്ടി. ആർക്കും കാണാവുന്ന നേതാവ്.
അദ്ദേഹത്തിന് നേരെ ഉയർന്ന ചില ആരോപണങ്ങൾ ഈ ജനകീയ മുഖം തകർക്കാനുള്ള ആസൂത്രിത നീക്കമായിരുന്നുവെന്ന് അന്വേഷണങ്ങൾ തെളിയിച്ചു.വീട്ടുകാരെ പോലും വൃത്തികെട്ട ആരോപണങ്ങളിൽ കുടുക്കി രാഷ്ട്രീയത്തിന്റെ വികൃത മുഖം ദൃശ്യമാക്കിയപ്പോൾ പോലും എത്ര നിസ്സംഗമായിട്ടാണ് അദ്ദേഹം അതിനെ നേരിട്ടത്.
ജനങ്ങളുടെ ഇടയിൽ നിന്നുള്ള പ്രവർത്തനത്തിനോട് ആദരവ്.
ആദരാജ്ഞലികൾ.