മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ശ്രീ. എം ടി വാസുദേവൻ നായർക്ക് ജന്മദിനാശംസകൾ നേരുന്നു. 90 വർഷത്തെ ആ ജീവിതത്തിനിടയിൽ അദ്ദേഹം മലയാള സാഹിത്യലോകത്തിന് സമ്മാനിച്ചത് സമാനതകളില്ലാത്ത വിസ്മയങ്ങളാണ്.

ചലച്ചിത്രലോകത്തും ഒരിക്കലും മങ്ങാത്ത വിധത്തിൽ അദ്ദേഹം തന്റെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. കലാമൂല്യമുള്ള ഒട്ടനവധി തിരക്കഥകൾക്കൊപ്പം സംവിധായകനെന്ന നിലയിലും എം ടി പ്രതിഭയായിരുന്നു.

നിർമ്മാല്യമെന്ന ഒരൊറ്റ ചലച്ചിത്രം മതിയാകും അദ്ദേഹത്തിന്റെ സംവിധാനമികവ് രേഖപ്പെടുത്താൻ. കഥയോ നോവലോ തിരക്കഥയോ സിനിമയോ എടുത്താൽ എല്ലാ മലയാളിക്കും എംടിയെക്കുറിച്ച് സംസാരിക്കാനുണ്ടാകും.

എന്നാൽ കലാസാഹിത്യ ലോകത്തിനുള്ളിൽ മാത്രമായി അദ്ദേഹം ഒതുങ്ങിയില്ല. മാനവികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ആ പക്ഷം ചേർന്ന് പ്രതികരിക്കാനും തയ്യാറായ വ്യക്തിത്വത്തിന് കൂടി ഉടമയാണ് അദ്ദേഹം. എക്കാലവും പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം നിലകൊള്ളാനും പുരോഗമന വിരുദ്ധ ആശയങ്ങൾക്കെതിരെ ശബ്ദിക്കാനും എം ടി മുന്നിൽ നിന്നിട്ടുണ്ട്. നവതി തികയുന്ന ഈ വേളയിലും ഉറച്ച നിലപാടുകളോടെ തന്നെ അദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട എം ടി ആയി തുടരുന്നു. അദ്ദേഹത്തിന് ഒരിക്കൽ കൂടി എല്ലാവിധ ആശംസകളും നേരുന്നു.

എന്റെ ഭാഷ എന്റെ വീടാണ്എന്റെ ആകാശമാണ്ഞാൻ കാണുന്ന നക്ഷത്രമാണ്എന്നെ തഴുകുന്ന കാറ്റാണ്എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്എന്റെ ഭാഷ ഞാൻ തന്നെയാണ്ഏതു നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്എന്റെ ഭാഷ ഞാൻ തന്നെയാണ്……✒️ :

എം ടി വാസുദേവൻ നായർഇന്ന് നവതി ആഘോഷിക്കുന്ന കേരളത്തിന്റെ, മലയാളത്തിന്റെ അഭിമാനം പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായർക്ക് ആശംസകൾ

 ❤️

നിങ്ങൾ വിട്ടുപോയത്