ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് സഹായം എത്തിക്കുക എന്ന പദ്ധതിയുടെ രൂപത തല ഉദ്ഘാടനം അഭിവന്ദ്യ ഡോ. പോൾ ആൻറണി മുല്ലശ്ശേരി കൊല്ലമെത്രാൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.ദിനംപ്രതി കാര്യങ്ങൾ രൂക്ഷമാവുകയാണ് ഇനിയെങ്കിലും അധികാരികൾ കണ്ണുതുറന്ന്പ്രവർത്തിക്കണമെന്നും.സമാധാനംപുനസ്ഥാപിക്കണമെന്നും.
മതേതര ഇന്ത്യയിൽ ഇങ്ങനെ ഉണ്ടാവാൻപാടില്ലാത്തതാണെന്നും. മണിപ്പൂരിൽ പകച്ചുനിൽക്കുന്നജനസമൂഹത്തിന് കൈത്താങ്ങ് ആകാൻ കൊല്ലം രൂപത ഒന്നാകെ സഹായം എത്തിക്കും എന്ന് അദ്ദേഹംപറഞ്ഞു.യോഗത്തിന് രൂപത ജനറൽ സെക്രട്ടറി ജാക്സൺനീണ്ടകരഅധ്യക്ഷത വഹിച്ചു. രൂപതാ വൈസ് പ്രസിഡൻറ് ജോയി ഫ്രാൻസിസിൽ നിന്നും വസ്ത്രങ്ങൾ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. രൂപതയിലെ എല്ലാ യൂണിറ്റുകളിൽ നിന്നും പ്രതിനിധികൾ സഹായം എത്തിക്കും എന്നും രൂപത കമ്മിറ്റി അഭിപ്രായപ്പെട്ടു. ലക്റ്റീഷ്യ,വിൻസിബൈജു, അനിൽ ജോൺ,എഡിസൺ അലക്സ്, ജോയി ഫ്രാൻസിസ്, ആൻഡ്രൂ സിൽവ, കിരൺ ക്രിസ്റ്റഫർ, അജിത, ഹാരിസൺ എന്നിവർ സംസാരിച്ചു