“You shall remember your very wicked ways and your intentions, which were not good. And you will be displeased by your own iniquities and your own crimes.”
(Ezekiel 36:31) ✝️
ഇസ്രായേൽ ജനത കർത്താവിലേയ്ക്ക് തിരിച്ചു വരുമ്പോൾ, ഇസ്രായേൽ ജനതയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളാണ് പ്രസ്തുത വചനത്തിലൂടെ സംഭവിക്കുന്നത്. നാം പാപത്തിന്റെ അവസ്ഥയിൽ’ നിന്ന് പശ്ചാത്താപത്തപിച്ച്, കർത്താവിലേയ്ക്ക് തിരിച്ചു വരുമ്പോൾ നാം ഒരോരുത്തരും നമ്മുടെ പഴയ ദുഷ്മാർഗങ്ങളെ ഓർക്കുകയും, നമ്മുടെ പഴയ പാപത്തിന്റെ അവസ്ഥയോടും, പാപം ചെയ്ത നമ്മളോടും വെറുപ്പ് തോന്നുകയും ചെയ്യാം. അൽപകാലത്തേക്ക് നമ്മെ സന്തോഷിപ്പിക്കാൻ ഉതകുന്ന ഒട്ടേറെ കാര്യങ്ങൾ പ്രദാനം ചെയ്യാൻ ഈ ലോകത്തിനാകും. എന്നാൽ നിത്യമായ സന്തോഷവും, സമാധാനവും നൽകാൻ കർത്താവിനെ സാധിക്കുകയുള്ളു
പാപികളോടും സമൂഹത്തിൽനിന്നു മാറ്റിനിർത്തപ്പെട്ടവരോടും സുവിശേഷം പ്രസംഗിക്കുക യേശുവിന്റെ പ്രധാന ദൗത്യങ്ങളിൽ ഒന്നായിരുന്നു. എത്രയധികം വചനം ശ്രവിച്ചിട്ടും, ദൈവത്തെയും അവിടുത്തെ പ്രമാണങ്ങളെയും പറ്റി നല്ല ബോധ്യമുണ്ടായിരുന്നിട്ടും, അതനുസരിച്ചു ജീവിക്കാൻ പലരും കൂട്ടാക്കാറില്ല. വചനപ്രകാരം തിരുത്തലുകൾ മറ്റുള്ളവർക്ക് നൽകുമ്പോൾ അവയിലൂടെ ഒരു വ്യക്തിയുടെ തെറ്റായ ജീവിതരീതി മാറ്റിയേ അടങ്ങൂ എന്നു ദുശാഠ്യം പിടിക്കരുത്. ഒരാൾക്ക് നല്ലതു പറഞ്ഞുകൊടുക്കാൻ മാത്രമേ നമുക്കാവുകയുള്ളൂ, അതനുസരിച്ച് ജീവിതത്തിൽ മാറ്റം വരുത്തണമോ എന്നു തീരുമാനിക്കേണ്ടത് അയാളാണ്. മാറ്റം വരുത്താൻ തീരുമാനിച്ചാൽ അതിനാവശ്യമായ കൃപ പ്രദാനം ചെയ്യുന്നത് ദൈവമാണ്.
മറ്റുള്ളവർ നമ്മുടെ ഉപദേശത്തിനു അനുസൃതമായി മാറിയേ മതിയാവൂ എന്നു നിർബന്ധം പിടിക്കുമ്പോൾ അവിടെ പ്രവർത്തിക്കുന്നത് നമ്മളാണ്, ദൈവമല്ല. ഒരു വ്യക്തിക്ക് പാപബോധവും പശ്ചാത്താപവും നൽകുന്നത് ദൈവവചനമാണ്, അല്ലാതെ നമ്മുടെ വാക്കുകളോ ദുശാഠ്യങ്ങളോ അല്ല. ദൈവവചനത്തിനനുസൃതമായി മറ്റുള്ളവരുടെ തെറ്റുകൾ തിരുത്താനും, നമ്മുടെ വാക്കുകൾ നിരാകരിക്കുന്നവരെ ശപിക്കുകയോ തള്ളിപ്പറയുകയോ ചെയ്യാതെ അവർക്കുവേണ്ടി പ്രാർത്ഥിക്കാനും നമുക്ക് സാധിക്കണം. നമ്മുടെ വാക്കുകൾ മറ്റുള്ളവരുടെ ജീവിതത്തിൽ ദൈവത്തിനു ഇടപെടാനുള്ള അവസരമാകുന്നതിനു പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.