I will save you from all your filth. And I will call for grain, and I will multiply it
‭‭(Ezekiel‬ ‭36‬:‭29‬) ✝️

പാപത്തിന്റെ അശുദ്ധിയിൽ നിന്ന് മോചിപ്പിക്കുന്നവനാണ് നമ്മുടെ ദൈവം. ദൈവത്തിനു പാപിയോടുള്ള കരുണാമയമായ സ്നേഹത്തിന്റെ അടയാളവും ആണ് പാപമോചനം.  പാപമോചനം വഴി ദൈവവുമായി അനുരഞ്‌ജനപ്പെടുകവഴി ഒരു വ്യക്തിയുടെ ജീവിതത്തിൽ മഹത്വത്തിന്റെയും അനുഗ്രഹങ്ങളുടെയും പുനസ്ഥാപനം സാധ്യമാകുന്നു. ഇങ്ങനെ  ദൈവമുമായി വീണ്ടും സൗഹൃദത്തിലാകുന്നതിലൂടെ, തളർന്ന  മനസ്സിനു സൗഖ്യവും  സമാധാനവും ലഭിക്കുന്നു. പാപത്തിന്റെ ബലഹീനതകളുമായി യേശുവിന്റെ സന്നിധിയിൽ എത്തപ്പെടുന്നവരോടുള്ള അവിടുത്തെ സമീപനത്തിന്റെ നല്ല ഒരു ഉദാഹരണമാണ് തളർവാത രോഗിയുടെ പാപമോചനവും, ശരീരസൗഖ്യവും.

പാപികളോടുള്ള സ്നേഹം ആണ് മനുഷ്യാ, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു” എന്ന ഈശോയുടെ തളർവാത രോഗിയോടുള്ള വാക്കുകളിൽ പ്രകടമാകുന്നത്. യേശുവിന്റെ ദിവ്യപ്രകാശത്തിന്റെ കീഴിൽ സുഹൃത്തുക്കളാൽ എത്തപ്പെട്ട ആ തളർവാതരോഗി തന്റെ കിടക്കയിൽ കിടന്നുകൊണ്ടു തന്നെ തളർത്തിയിട്ടിരിക്കുന്ന തന്നിലെ ശരീര വൈകൃതങ്ങളെ തിരിച്ചറിഞ്ഞു. എന്നാൽ തളർവാതരോഗിയുടെ ശരീരത്തിനല്ല ആത്മാവിനാണ് സൗഖ്യം വേണ്ടത് എന്നു യേശു തിരിച്ചറിഞ്ഞു. കർത്താവിന്റെ മുൻപിൽ അയാൾ ഹൃദയം തുറന്നപ്പോൾ ദൈവത്തിന്റെ അമൂല്യമായ ദാനമായ പാപമോചനം എന്ന ദൈവകൃപയും ശരീരസൗഖ്യവും അയാൾക്ക് ലഭിച്ചു.

തളർവാത രോഗിക്കു യേശുവിൽ നിന്നും ലഭിച്ച ആത്മീയ സൌഖ്യത്തിന്റെ പ്രകടമായ ഒരടയാളം മാത്രമായിരുന്നു ശാരീരിക സൗഖ്യം. പാപത്തിൽ നിന്ന് മോചനം ലഭിച്ചപ്പോൾ തളർവാത രോഗിയ്ക്ക് ശാരീരിക സൗഖ്യം വന്നു. അതുപോലെ നാം ഒരോരുത്തർക്കും അശുദ്ധിയിൽ നിന്ന് പാപമോചനം ദൈവം തരുമ്പോൾ, സാത്താനാൽ തടയപ്പെട്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളും നമ്മൾക്ക് വന്നു ചേരും. നാം ഒരോരുത്തർക്കും പാപത്തിന്റെ അശുദ്ധിയിൽ നിന്ന് രക്ഷിക്കാൻ ദൈവത്തോട് അപേക്ഷിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ❤️

നിങ്ങൾ വിട്ടുപോയത്