വിശുദ്ധ ബൈബിൾ കത്തിച്ച് പ്രചരിപ്പിക്കുന്നത്
വേദനാജനകം:പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: ലോകം ആദരവോടെയും ക്രൈസ്തവ വിശ്വാസികൾ ദൈവവചനമായും വിശ്വസിക്കുന്ന വിശുദ്ധ ബൈബിൾ കത്തിച്ചു പ്രചരിപ്പിച്ച സംഭവം വേദനിപ്പിക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. നമ്മുടെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സംസ്കാരത്തിനെതിരായി പ്രവർത്തിക്കുന്നതിനെ പൊതുസമൂഹം അപലപിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അഭിപ്രായപ്പെട്ടു. വിവിധ മത വിശ്വാസികൾ സ്നേഹ സാഹോദര്യത്തോടെ ജീവിക്കുന്ന കേരളത്തിൽ, വിശുദ്ധ ബൈബിൾ കത്തിച്ച ഒറ്റപ്പെട്ട സംഭവത്തിൽ പ്രതിഷേധിക്കുമ്പോൾ വിശ്വാസചൈതന്യം സംരക്ഷിച്ചുകൊണ്ടാകണമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

വിശുദ്ധ ഗ്രന്ത്ഥത്തിന്റെ ശക്തി, തിരുവചനത്തിന്റെ ശക്തി എന്താണെന്നു തിരിച്ചറിയാൻ കഴിവില്ലാത്ത, അതിനെ കത്തിച്ചു അവഹേളിക്കാം എന്ന് കരുതുന്നവരോട് ഒന്നേ പറയാനുള്ളു.

യോഹന്നാൻ 19:37(തങ്ങൾ കുത്തി മുറിവേല്പിച്ചവനെ അവർ നോക്കി നിൽക്കും ) People will look at him whom they pierced. മരിച്ചവരുടെ ഇടയിൽ നിന്നും ലോക ചരിത്രത്തിൽ ആരും ഉയിർത്തു എഴുന്നേറ്റിട്ടില്ല യേശുക്രിസ്തു അല്ലാതെ മറ്റാരും. അവന്റെ വചനത്തെ, മനുഷ്യന് നിത്യ ജീവൻ പ്രദാനം ചെയ്യുന്ന വചനത്തെ തീ കത്തിച്ച ആ വെക്തി ഒന്നുമാത്രം ഓർക്കുക.

അവൻ കത്തിച്ച ളിന്റെ അവസാന ഭാഗത്തെ കൂടുതൽ ലേഖനങ്ങൾ എഴുതിയിരിക്കുന്നത്, ക്രിസ്ത്യനികളെ ഉന്മൂലനം ചെയ്യാൻ അധികാരം വാങ്ങി ഇറങ്ങിയ സാവുൾ എന്ന വ്യക്തി പിന്നീട് ക്രിസ്തുവിനെ നേരിട്ട് കണ്ടു പൗലോസ് ആയി ക്രിസ്തു മത പ്രചാരകൻ ആയി മാറിയ ആളിന്റെതാണ്. ആരൊക്കെ ബൈബിൾ കൈയിൽ എടുത്തിട്ടുണ്ടോ അവരെ ദൈവവും കണ്ടിട്ടുണ്ട്. നന്മയ്ക്കായാലും തിന്മയ്ക്കായാലും.

നിങ്ങൾ വിട്ടുപോയത്