വാഷിംഗ്ടണ്‍ ഡി.സി: ഗര്‍ഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രചാരണവും, പ്രഗ്നന്‍സി റിസോഴ്സ് കേന്ദ്രങ്ങള്‍ക്ക് വേണ്ടിയുള്ള ധനസമാഹരണവും ലക്ഷ്യമാക്കിയുള്ള പന്ത്രണ്ടാമത് നാഷ്ണല്‍ ബൈസൈക്കിള്‍ റൈഡായ “ബൈക്കിംഗ് ഫോര്‍ ബേബീസ്” അമേരിക്കയില്‍ ജൂലൈ 11ന് ആരംഭിക്കും. കോളേജ് വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും ഉള്‍പ്പെടെ അന്‍പതോളം പേരാണ് ഇക്കൊല്ലത്തെ റൈഡില്‍ പങ്കെടുക്കുന്നത്. ഒരുദിവസം 100 മൈല്‍ എന്ന കണക്കില്‍ മൊത്തം 2,700 മൈലുകളോളം സഞ്ചരിക്കുവാനാണ് പദ്ധതി. ‘ബൈക്കിംഗ് ഫോര്‍ ബേബീസ്’ എന്നെഴുതിയ മഞ്ഞ ബനിയനും ധരിച്ചാണ് സൈക്കിളോട്ടക്കാര്‍ റൈഡില്‍ പങ്കെടുക്കുക.

പ്രഗ്നന്‍സി റിസോഴ്സ് കേന്ദ്രങ്ങള്‍ക്ക് വേണ്ടി ഏതാണ്ട് 2,25,000 ഡോളര്‍ സമാഹരിക്കുവാനാണ് ഇക്കൊല്ലത്തെ റൈഡ് കൊണ്ട് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ തുക സമാഹരിക്കുവാന്‍ കഴിഞ്ഞാല്‍ സംഘാടകര്‍ തങ്ങളുടെ ചരിത്രത്തിലാദ്യമായി പത്തുലക്ഷം ലക്ഷം ഡോളര്‍ എന്ന ലക്ഷ്യം മറികടക്കും. മാസങ്ങള്‍ നീണ്ട പരിശീലനത്തിനും, തങ്ങളുടെ പ്രാദേശിക പ്രഗ്നന്‍സി റിസോഴ്സ് കേന്ദ്രങ്ങളെക്കുറിച്ചും, ദൗത്യത്തേക്കുറിച്ചും നീണ്ട പഠനത്തിനും ശേഷമാണ് സൈക്കിളോട്ടക്കാര്‍ റൈഡില്‍ പങ്കെടുക്കുന്നത്. ഗ്രീന്‍ ബേ, വിസ്കോണ്‍സിന്‍, കൊളംബസ്, ഒഹിയോ, നാഷെസ്, മിസ്സിസ്സിപ്പി,-ഹോളി, കോളറാഡോ എന്നിവിടങ്ങളില്‍ നിന്നുള്ള യുവജനസംഘങ്ങളാണ് ഇത്തവണത്തെ റൈഡില്‍ പങ്കെടുക്കുന്നത്.

സാംസ്കാരിക അന്ധകാരത്തിലേക്ക് വെളിച്ചം കൊണ്ടുവരുവാനും, റോഡുകളില്‍ പ്രതീക്ഷയും, സാക്ഷ്യവും നല്‍കുവാനുമാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന് സംഘടന ഭാരവാഹികള്‍ വ്യക്തമാക്കി. സംഘടനയുടെ ബോര്‍ഡ് ചെയര്‍മാനായ ജിമ്മി ബെക്കറും, അദ്ദേഹത്തിന്റെ സുഹൃത്ത് മൈക്ക് ഷാഫറും ചേര്‍ന്ന്‍ 2009 മാര്‍ച്ചിലാണ് ബൈക്കിംഗ് ഫോര്‍ ബേബീസിന് ആരംഭം കുറിച്ചത്. സതേണ്‍ ഇല്ലിനോയിസ്‌ യൂണിവേഴ്സിറ്റി കാര്‍ബണ്‍ഡേലില്‍ നിന്നും 600 മൈല്‍ എന്ന ലക്ഷ്യവുമായി ആരംഭിച്ച യാത്രയില്‍ പ്രാദേശിക പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ക്ക് വേണ്ടി 14,000 ഡോളറാണ് അന്ന് സമാഹരിച്ചത്.

2010-ലാണ് ബൈക്കിംഗ് ഫോര്‍ ബേബീസ് ഒരു ദേശീയ സൈക്കിള്‍ റൈഡായി മാറിയത്. അന്ന് ന്യൂ ഓര്‍ലീന്‍സില്‍ നിന്നും ആരംഭിച്ച സൈക്കിള്‍ യാത്ര 8 ദിവസമെടുത്ത് ഇല്ലിനോയിസിലെ ഷാംപേനിലാണ് അവസാനിച്ചത്. കഴിഞ്ഞവര്‍ഷത്തെ റൈഡ് ഫ്ലോറിഡയില്‍ നിന്നും ആരംഭിച്ച്, ടെക്സാസ്, ലൂയിസിയാന വഴി ഷിക്കാഗോയിലാണ് അവസാനിച്ചു. 2017-ലെ ബൈക്കിംഗ് ഫോര്‍ ബേബീസ് റൈഡ് സെന്റ്‌ ലൂയീസിലേക്കു നടത്തിയത് കുരിശും വഹിച്ചുകൊണ്ടായിരിന്നു.

കടപ്പാട്‌

മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |

പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .