“Lord” You are in the midst of us
‭‭(Jeremiah‬ ‭14‬:‭9‬) ✝️

തിരുവചനത്തിൽ നിന്നു നോക്കിയാൽ പഴയനിയമത്തിലും പുതിയ നിയമത്തിലും ദൈവത്തിൽ വിശ്വസിക്കുന്നവരുടെ ഇടയിൽ ദൈവത്തിൻറെ സാന്നിദ്‌ധ്യം കാണുവാൻ സാധിക്കും. മോശയുടെയും ഹാനോകിന്റെ കൂടെയും ദാനിയേലിന്റെ കൂടെയും മറ്റു പ്രവാചൻമാരുടെ കൂടെ എല്ലാം ദൈവത്തിൻറെ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ പുതിയ നിയമത്തിലേക്ക് നോക്കുമ്പോൾ ദൈവത്തിൻറെ സഹായകനായ പരിശുദ്ധാത്മാവ് ഏതു നിമിഷവും നമ്മുടെ കൂടെ ഉണ്ട് . നാം എല്ലാവരും കടുത്ത വിശ്വാസികളാണെന്നാണ് നമ്മുടെ വാദവും ഭാവവും. എന്നാൽ ജീവിതത്തിൽ ആഞ്ഞടിക്കുന്ന തിരമാലകളുടെ മുൻപിൽ, അല്പംപോലും വിശ്വാസം ഇല്ലാത്തവരായി നാം മാറുന്നു എന്നുള്ളതാണ് പലപ്പോഴും പരമാർത്ഥം. ദൈവം ഉണ്ടോന്നു പോലും നാം സംശയിക്കുന്നു. എന്നാൽ ദൈവം നമ്മുടെ മധ്യേ ഉണ്ട്.

കൂലിക്കാരനായ ഇടയന്‍ ആടുകൾക്ക് ഒരു ആപത്തു വരുന്നത് കണ്ടാൽ ഓടി പോകുന്നവനാണ് എന്നാൽ നല്ല ഇടയനായ കര്‍ത്താവ് ആടുകൾക്കുവേണ്ടി തന്റ ജീവനെ കൊടുക്കുന്നവനാണ്. നമ്മുടെ ദു:ഖങ്ങളിലും സങ്കടങ്ങളിലും, നമ്മുടെ വേദനയിലും പ്രയാസങ്ങളിലും നമ്മെ തനിച്ചാക്കി, ചെന്നായ്ക്കൾക്ക് കീറിക്കളയുവാന്‍ ഏൽപ്പിച്ചുകൊടുക്കുന്ന, കരുതലില്ലാത്ത കൂലിക്കാരനായല്ല; നമ്മുടെ പരീക്ഷകളിലും വേദനകളിലും നമ്മെ കൈവിട്ടുകളയാതെ അന്ത്യംവരെയും നമ്മുടെ കൂടെ നിൽക്കുന്ന, വിശ്വസിക്കാന്‍ കൊള്ളാവുന്ന, നമ്മെക്കുറിച്ച് കരുതലുള്ള നല്ല ഇടയനായി യേശുക്രിസ്തു ഇന്നു നമ്മുടെ കൂടെ ഉണ്ട്.

Jeremiah 14:9 …thou, O Lord, art in the midst of us.

നമ്മുടെ ഹൃദയത്തിൽ ദൈവം വസിക്കുന്നുണ്ടെങ്കിൽ ദൈവം നമ്മുടെ മധ്യേ തന്നെയുണ്ട്. എന്നാൽ നമ്മുടെ ഹൃദയങ്ങളെ ഭരിക്കുന്നത് ലോകവും ലോകത്തിൻറെ ജഡമോഹങ്ങളും ആണെങ്കിൽ ദൈവം നമ്മുടെ മധ്യേ ഇല്ല. നാം ഓരോരുത്തർക്കും ദൈവം നമ്മുടെ മധ്യേ വസിക്കുവാനായി നമ്മുടെ ഹൃദയങ്ങളെ ദൈവസ്നേഹത്താൽ ഒരുക്കപ്പെടാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്