HOLT MASS

ആയിരത്തിന്റെ നോട്ട് അസാധുവായി!

ആ ഉപമ എനിക്കിഷ്ടമായി!

2016 നവംബർ 8 ന് ആയിരത്തിന്റെ നോട്ട് അസാധുവായി ‘ഭരണകൂടം’ പ്രഖ്യാപിച്ചു! കൃത്യമായി പറഞ്ഞാൽ, പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

അതുവരെ ജനങ്ങൾ നിധിപോലെ സൂക്ഷിച്ച ആയിരത്തിന്റെ നോട്ടുകൾക്ക്, സമയത്തു മാറിയെടുത്തില്ലെങ്കിൽ കടലാസ്സിന്റെ വില! അതും പോരാഞ്ഞു നിശ്ചിത സമയം കഴിഞ്ഞാൽ, അതു കയ്യിൽ വയ്ക്കുന്നതുപോലും കുറ്റകരം!

ഭരണകൂടം, പകരം 2000 ത്തിന്റെ നോട്ടിറക്കി! കണ്ടാൽ ആയിരത്തിന്റെ പത്തിലൊന്നു ഗറ്റപ്പില്ല! പക്ഷേ, മൂല്യം ഇരട്ടിയുണ്ട്! കാരണം, ഭരണകൂടം അങ്ങനെ തീരുമാനിച്ചു!

മലബാർ സഭയിലെ കുർബാന വിഷയത്തിലും ഇങ്ങനെ സംഭവിച്ചു. സിനഡ് പറഞ്ഞു: പൂർണ്ണ ജനാഭിമുഖ കുർബാന നമ്മുടെ രീതിയല്ല. സീറോ മലബാർ സഭയിൽ അത് അസാധുവാണ്!

പകരം സിനഡ് ഒരു രീതി നിർദ്ദേശിച്ചു! മലബാർ സഭ അത് അംഗീകരിച്ചു. ആഗോള സഭ അതു ശരിവച്ചു. തീർന്നു!

2016 നവംബർ 8 നു ശേഷം, അനുവദിക്കപ്പെട്ട സമയപരിധി കഴിഞ്ഞ്, പഴയ ആയിരം രൂപ കയ്യിൽ വയ്ക്കുന്നതും കൈമാറ്റം ചെയ്യാൻ ശ്രമിക്കുന്നതും നിയമാനുസൃതമല്ല. അതിനാൽ കുറ്റകരമാണ് എന്നതുപോലെ,

ഇനി ആരെങ്കിലും ജനാഭിമുഖ കുർബാന പഴയ രീതിയിൽ തുടരുന്നതും അതിനായി മറ്റുള്ളവരുടേമേൽ സമ്മർദ്ദം ചെലുത്തുന്നതും, സീറോ മലബാർ സഭയിൽ നിയമാനുസൃതമല്ല.

അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾ സഭയിലെ തങ്ങളുടെ സ്ഥാനവും ദൗത്യവും അനുസരിച്ചുള്ള കാനോനിക ശിക്ഷണ നടപടികൾ തങ്ങളുടെമേൽ സ്വയം ക്ഷണിച്ചു വരുത്തും.

കൂടാതെ, മറ്റുള്ളവരുടെ മത സ്വാതന്ത്ര്യം തടയാൻ ശ്രമിച്ചാൽ, രാജ്യത്തിന്റെ ഭരണഘടനയും നിയമ സംവിധാനവും അനുസരിച്ചുള്ള നിയമ നടപടികളും ക്ഷണിച്ചു വരുത്തും.

സഭയിലും സമൂഹത്തിലും നിലനിൽക്കുന്ന ‘ലോ ആൻഡ് ഓർഡർ’ സംവിധാനത്തെ ബഹുമാനിക്കാൻ എല്ലാ വിഭാഗം വിശ്വാസികളും, വിശ്വാസം നഷ്ടപ്പെട്ടവരും അവിശ്വാസികളും ഉൾപ്പെടുന്ന പൗരസമൂഹം കടപ്പെട്ടവരാണല്ലോ.

എറണാകുളം അങ്കമാലി അതിരൂപതയിലെ സീനിയർ വൈദികന്റെ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സങ്കടകരമാണെങ്കിലും, പഴയ ആയിരത്തിന്റെ നോട്ട് ഇന്ത്യയിൽ അസാധുവും നിയമവിരുദ്ധവും തന്നെയാണ്. പീരിയഡ്!

സമ്പൂർണ്ണ ജനാഭിമുഖ കുർബാന മലബാർ സഭയിൽ അസാധുവും നിയമവിരുദ്ധവുമാണ്. പീരിയഡ്. 🙏

ഫാ. വർഗീസ് വള്ളിക്കാട്ട്

Former Deputy Secretary General & Spokesperson at KCBC

നിങ്ങൾ വിട്ടുപോയത്

What do you like about this page?

0 / 400