ക്രിസ്തുമസിന്റെ എല്ലാ വിധ പ്രാർത്ഥനകളും ആശംസകളും!!🎄🎊🎄 ഉണ്ണിയെ താരാട്ട് പാട്ട് പാടി ഉറക്കിയ അമ്മ😘…
. ആ സ്നേഹ വാത്സല്യത്തിന്റെ മധുരമാണ് ഈ ഗാനം…🌟🌟🌟 ഉണ്ണിക്ക് രാരീരം
Special thanks to Mar Stephen Chirappanath Mar Antony Kariyil Mr. RajIv Menon Mr.Justin Varghese Mr.Dixon Alice Paulose Mr.Shaji Joosa Jacob Lyrics & Music Fr. Binoj Mulavarickal Singer Ms.Kalyani Menon VFX, Editing Aneesh Perumpallil Visual concept Sam T Alex Aneesh Perumpallil Media Jithin Tom Art Remya Balakrishnan Recordist Shaji Joosa Jacob Orchestration Scaria Jacob key flute.- KPN NATH soprano saxophone. – prasoon R KRISHNA VIOLIN – PRASOON R KRISHNA lyrics
സ്വപ്നത്തിലമ്മേ ഉണ്ണിയെ കണ്ടോ പൈതലായ് ഈശോയെ കണ്ടോ സ്വപ്നത്തിലമ്മേ ഉണ്ണിയെ കണ്ടോ ഉദരത്തിൽ ഈശോയെ കണ്ടോ ഉണ്ണിക്കു രാരീരം പാടി അമ്മ പൊന്നുമ്മ കവിളിൽ കൊടുത്തോ (2) ആരീരാരം പാടാം ഞാനീ രാവിൽ….
.. കാറ്റിനെ ശാസിച്ച തമ്പുരാനെ ശാന്തമായ് അമ്മ ഉറക്കിയല്ലോ കടലിന്റെ മീതെ നടന്നവനെ അമ്മ വെള്ളം കോരി കുളിപ്പിച്ചുവോ ഉണ്ണിക്കു കൂട്ടുകൂടാനായ് അമ്മ മാലാഖമാരെ വിളിച്ചോ ഉണ്ണിക്കു രാരീരം പാടാൻ അമ്മ താരകനിരയെ ക്ഷണിച്ചോ ഇടറിയോരാടിനു ചുമലേകും നാഥൻ അമ്മതൻ തോളിൽ മയങ്ങിയല്ലോ അമ്മതൻ അപ്പം കഴിച്ചൊരുണ്ണി ജീവന്റെ അപ്പമായി മാറിയല്ലോ ഉണ്ണിക്കു സമ്മാനമായി അമ്മ കുഞ്ഞുടുപ്പന്നു തയ്യിച്ചോ ഉണ്ണിക്ക് സന്തോഷമാകാൻ സങ്കീർത്തനം ചൊല്ലികൊടുത്തോ