ദൈവിക സ്വഭാവമുള്ള ഹൃദയമാണ് നാം ഓരോരുത്തർക്കും നൽകുവാൻ ദൈവം ആഗ്രഹിക്കുന്നത്. ക്രിസ്മസിന്റെ കാലയളവ്കഴിയുമ്പോൾ നാം പലരും പ്രാർത്ഥനയിലും ഉപവാസത്തിലും കർത്താവിനെ ഹൃദയത്തിൽ സ്വീകരിച്ചു. യേശുവിനുവേണ്ടി ഹൃദയത്തെ പൂർണമായും നാം ഒരുക്കി. പലരും ഭക്ഷണം തന്നെ പല രീതിയിൽ ത്യജിച്ചു. ഇതെല്ലാം നാം ചെയ്യുന്നത് യേശുക്രിസ്തുവുമായി ചേരാനാണ്. എന്നാൽ പല വ്യക്തികളും ക്രിസ്മസ് കാലയളവിൽ മാത്രം കർത്താവിനു വേണ്ടി പ്രയോജനപ്പെടുകയും, എന്നാൽ ക്രിസ്മസ് കാലയളവ് കഴിയുമ്പോൾ, വീണ്ടും പഴയ രീതിയിലേക്കും, പഴയ ചിന്തകളിലേക്കും, പഴയ സ്വഭാവത്തിലേക്കും തിരികെ പോകുന്നതായി കാണാറുണ്ട്. കർത്താവിന് വേണ്ടത് സീസണൽ ക്രിസ്ത്യാനികളെ അല്ല. കർത്താവിന് വേണ്ടത് പൂർണമായി അവനോടൊപ്പം സ്ഥിരതയോടെ ചേർന്നു നിൽക്കുന്ന ക്രിസ്തുവിനെ അനുഗമിക്കുന്നവരെയാണ്.

ശാന്തശീലര്‍ ഭാഗ്യവാന്മാര്‍ അവര്‍ ഭൂമി അവകാശമാക്കും” (മത്താ. 5:5). ശാന്തതകൊണ്ട് മനുഷ്യരക്ഷ സാധിച്ച ദിവ്യരക്ഷകന്‍ നമ്മെയും അവിടുത്തെ പാത പിന്തുടരുവാന്‍ ക്ഷണിക്കുകയാണ്. ‘ശാന്തത’ ജീവിതശൈലിയായി മാറണം. കുറച്ചു സമയത്തേക്ക്, ചില സമയങ്ങളില്‍, പലപ്പോഴും എന്നിങ്ങനെ ശാന്തത പുലര്‍ത്തുന്ന സമയങ്ങളില്‍ വ്യത്യാസമുള്ളവരാണ് ഏറെക്കുറെ എല്ലാ മനുഷ്യരും. എന്നാല്‍ ഈശോയുടെ തിരുഹൃദയം ആഗ്രഹിക്കുന്നതും ജീവിച്ച് കാണിച്ച് തന്നതും ഈ രീതിയിലുള്ള ശാന്തത അല്ല. ഉള്ളില്‍ നെരിപ്പോട് എരിയുമ്പോഴും അകത്തളങ്ങളില്‍ പ്രശ്‌നങ്ങളുടെ ഓളങ്ങള്‍ കുത്തൊഴുക്കുകള്‍ സൃഷ്ടിക്കുമ്പോഴും ഉപരിതലത്തില്‍ ശാന്തസുന്ദരമായ ഒരു അനുഭവം സൂക്ഷിക്കാന്‍ കഴിയുക എന്നതാണ് യേശുവിന്റെ ഹൃദയശാന്തത. ആ ഹൃദയമാണ് യേശു നമുക്ക് നൽകാൻ പോകുന്നത്

പാപചിന്തയിൽ നിന്നും, പാപപ്രവർത്തിയിൽ നിന്നും ഉള്ള മാനസാന്തരമാണ് കർത്താവ് നാം ഒരോരുത്തരിൽ നിന്നും ആഗ്രഹിക്കുന്നത്. നാം ഒരോരുത്തരും ആചാരാനുഷ്ഠാനങ്ങളും, ഉപവാസങ്ങളും, ആചരിച്ചാലും, പാപത്തെ ഓർത്ത് നമ്മുടെ ഹൃദയം ഉരുകുന്നില്ലെങ്കിൽ ജീവിതത്തിൽ ദൈവത്തിന്റെ പ്രസാദം ലഭിക്കുകയില്ല. യേശുവും, സ്നാപക യോഹന്നാനും തിരുവചനത്തിൽ ഏറ്റവും കൂടുതൽ പ്രതിപാദിച്ചിരിക്കുന്ന വാക്ക് മാനസാന്തരപ്പെടുക എന്നുള്ളതാണ്. ദിനംപ്രതി നാം ഒരോരുത്തരും, ജീവിതത്തിൽ ഉണ്ടാകുന്ന പാപങ്ങളെ ഓർത്ത് മാനസാന്തരപ്പെടുകയും, കർത്താവിനോട് പാപങ്ങൾ ഏറ്റുപറയുകയും ചെയ്യുക. നാം ഓരോരുത്തർക്കും മാറ്റമില്ലാത്ത ദൈവിക സ്വഭാവമുള്ള യേശുവിൻറെ ഹൃദയം ധരിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 💜

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343