എനിക്ക് സന്തോഷം നൽകിയ രണ്ടു വലിയ സംഭവങ്ങൾ ഇന്ന് (2022 ജൂൺ 16) ലോകത്ത് നടന്നു.

രണ്ടു ലൈബ്രറികളുടെ ഉദ്ഘാടനമാണ് എന്റെ സന്തോഷത്തിന് കാരണമായത്.ചെറുപ്പം മുതൽ എന്നെ കൊതിപ്പിച്ചിട്ടുള്ള ഒരു ലൈബ്രറിയാണ് ആലുവ സെന്റ് ജോസഫ് മംഗലപ്പുഴ സെമിനാരിയിലേത്. ആയിരക്കണക്കിന് പുസ്തകങ്ങൾ ഉള്ള പുരാതന ലൈബ്രറി.

1992ൽ സീറോ മലബാർ സഭയ്ക്കും ലത്തീൻ സഭയ്ക്കുമായി മംഗലപ്പുഴ സെമിനാരി ഭാഗിച്ചപ്പോൾ ലൈബ്രറി പൊതുവായി നിലനിർത്താനാണ് തീരുമാനിക്കപ്പെട്ടത്. അതിന്റെ തുടർച്ചയായി ലത്തീൻ സഭയുടെ കീഴിലുള്ള കർമ്മലഗിരി സെമിനാരിയിൽ ഇന്ന് വിശാലമായ ലൈബ്രറി ഉദ്ഘാടനം ചെയ്തു.

പഴയ കാലത്തെ 5000 പുസ്തകങ്ങൾ ഡിജിറ്റലായി ലഭിക്കും എന്നതാണ് ADAM (ആർച്ച്ബിഷപ്പ് ഡാനിയൽ അച്ചാരുപറമ്പിൽ മെമ്മോറിയൽ) ലൈബ്രറിയുടെ സവിശേഷത. അതുൾപ്പെടെ ആയിരക്കണക്കിന് പുസ്തകങ്ങളാണ് വായനക്കാർക്കായി ഇവിടെ കാത്തിരിക്കുന്നത്.

രണ്ടാമത്തെ ലൈബ്രറി ഉദ്ഘാടനം ചെയ്യപ്പെട്ടത്ദുബായിലെ ജദ്ദാഫിലാണ്. മുഹമ്മദ് ബിൻ റഷീദ് ലൈബ്രറി എന്നാണ് അതിന്റെ പേര്. 30 ഭാഷകളിലായി 10 ലക്ഷം പുസ്തകങ്ങൾ അവിടെ ഉണ്ടത്രേ! എഴുനിലകളിലായി തുറന്നു വച്ച പുസ്തകത്തിന്റെ ആകൃതിയിലാണ് ഈ ഗ്രന്ഥശാല.

രണ്ട് ലൈബ്രറിയിലേയും പുസ്തകങ്ങൾ വായിക്കാനുള്ള ആയുസ്സ് തരണേ എന്ന് ചോദിച്ചാൽ ദൈവം അഹങ്കാരി എന്ന് എന്നെ വിളിക്കുമോ ?

Shaji George

നിങ്ങൾ വിട്ടുപോയത്